Breaking News

Trending right now:
Description
 
Apr 10, 2016

കേരളത്തെ ഞെട്ടിച്ച അപകടം: കരാറുകാര്‍ക്കും ക്ഷേത്രഭാരവാഹികള്‍ക്കുമെതിരെ കേസ്‌

image കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ട്‌ അപകടത്തില്‍ കരാറുകാര്‍ക്കും ക്ഷേത്രഭാരവാഹികള്‍ക്കുമെതിരെ പൊലീസ്‌ കേസ്‌ എടുത്തു. രണ്ടു കരാറുകാരാണ്‌ ഉണ്ടായിരുന്നത്‌. കരാറുകാരില്‍ ഒരാളായ കഴക്കൂട്ടം സ്വദേശി ഉമേഷിനും പരുക്കുണ്ട്‌. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ലൈസന്‍സില്ലാത്ത സുശീലന്‍ എന്നയാളാണ്‌ വെടിക്കെട്ട്‌ നടത്തിയത്‌. അനധികൃതമായി വെടിമരുന്ന്‌ സൂക്ഷിച്ചിരുന്നതായും പറയുന്നു. അനുമതിയില്ലാതെയാണ്‌ വെടിക്കെട്ട്‌ നടത്തിയതെന്നാണ്‌ സംഭവസ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ വ്യ്‌ക്തമാക്കിയിരിക്കുന്നത്‌. ഇത്‌ കേസിന്റെ ഗൗരവം വര്‍ധിപ്പിക്കും. അപകടത്തെക്കുറിച്ച്‌ സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല നില്‍ദേശം നല്‍കിയിട്ടുണ്ട്‌. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങള്‍ക്ക്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അനുമതിയോടെ ധനസഹായം നല്‍കുമെന്നും മന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന്‌ ഡിജിപി ടി.പി. സെന്‍കുമാറാണ്‌ നേതൃത്വം നല്‍കുന്നത്‌.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ എല്ലാ ആശുപത്രികളിലും അടിന്തരമായി സജ്ജീകരണം ഒരുക്കാന്‍ ജില്ലാ ആരോഗ്യവകുപ്പ്‌ മേധാവിമാര്‍ക്ക്‌ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വി.എസ്‌. ശിവകുമാറും അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നത്തെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി. അദ്ദേഹം സംഭവസ്ഥലം സന്ദര്‍ശിക്കും.