Breaking News

Trending right now:
Description
 
Apr 10, 2016

ലിബിയയില്‍ കൊല്ലപ്പെട്ട നഴ്‌സിനും കുഞ്ഞിനും നാട്‌ കണ്ണീരോടെ വിട നല്‍കി

image ലിബിയയിലെ സബരീത്തിയിലുണ്ടായ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ്‌ കോട്ടയം വെളിയന്നൂര്‍ തുളിസിഭവനത്തില്‍ വിപിന്‍കുമാറിന്റെ ഭാര്യ സുനു (29), മകന്‍ പ്രണവ്‌ (ഒന്നര) എന്നിവര്‍ക്ക്‌ നാട്‌ കണ്ണീരോടെ വിടനല്‍കി. ഇന്നലെ മൂന്നുമണിയോടെയായിരുന്നു സംസ്‌കാരം. ഇരുവരുടെയും സംസ്‌കാരം ഒരേ ചിതയിലായിരുന്നു. രാവിലെ 7.50നാണ്‌ നെടുമ്പാശേരിയില്‍ മൃതദേഹങ്ങള്‍ എത്തിച്ചത്‌. ലിബിയയിലെ ട്രിപ്പോളി മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയില്‍ 16 ദിവസമായി എംബാം ചെയ്‌തു സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹങ്ങള്‍. ലബിയയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ സബരീത്തിയില്‍ രണ്ടുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘത്തിന്റെ ഭാഗമായിട്ടാണ്‌ ഷെല്ലാക്രമണം ഉണ്ടായത്‌. ഫ്‌ളാറ്റിലെ മൂന്നാംനിലയിലെ മുറിയിലായിരുന്നു വിപിനും സുനുവും പ്രണവും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്‌. സബ്രാത്തയിലെ സാവിയോ ടീച്ചിങ്‌ ആശുപത്രിയിലായിരുന്നു ഇരുവര്‍ക്കും ദുഖവെള്ളിദിവസം മുറിയില്‍ വിശ്രമിക്കുന്നതിനിടെ പുറത്ത്‌ വലിയ സ്‌ഫോടനശബ്ദംകേട്ടു. ഇതന്വേഷിക്കാന്‍ വിപിന്‍ മുറിക്ക്‌ പുറത്തിറങ്ങിയ സമയത്താണ്‌ ഇവരുടെ മുറിയിലെ ജനാലയിലുടെ ഷെല്ല്‌ പതിച്ചതും സ്‌ഫോടനം ഉണ്ടായതും. അപ്പോള്‍തന്നെ സുനുവും മകന്‍ പ്രണവും മരിച്ചു. പെട്ടിത്തെറിച്ചാണ്‌ ദുരന്തമുണ്ടായത്‌. അടുത്തുതന്നെ നാട്ടിലേക്ക്‌ വരാനിരിക്കെയാണ്‌ അപകടം ഉണ്ടായത്‌. നാലുലക്ഷത്തോളം രൂപ എംബസി ചിലവഴിച്ചാണ്‌ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്‌.