Breaking News

Trending right now:
Description
 
Apr 08, 2016

ബാര്‍കോഴക്കേസ്‌: മാണിയുടെ ഹര്‍ജി തള്ളി; വിജിലന്‍സ്‌ നടപടിക്ക്‌ സ്റ്റേയില്ല

image ബാര്‍ കോഴക്കേസ്‌ അന്വേഷിച്ച വിജിലന്‍സ്‌ എസ്‌പി ആര്‍. സുകേശനെതിരേ ക്രൈംബ്രാഞ്ച്‌ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി നടപടി നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ടു മുന്‍ ധനമന്ത്രി കെ.എം. മാണി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിജിലന്‍സ്‌ കോടതി നടപടികള്‍ സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്നും ഈ മാസം 16ന്‌ നിശ്ചയിച്ചിരിക്കുന്ന വിജിലന്‍സ്‌ കോടതി നടപടികള്‍ തുടരട്ടെ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇന്നു തെളിവുകള്‍ ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസെടുക്കാന്‍ കാരണമായ ബിജുരമേശും സുകേശനും തമ്മിലുള്ള സംഭാഷണത്തിന്റെ സിഡി സര്‍ക്കാര്‍ ഇന്നു ഹാജരാക്കിയത്‌. സുകേശനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനുള്ള തെളിവുകള്‍ ഇല്ലെന്ന്‌ സര്‍ക്കാരും ക്രൈംബ്രാഞ്ചും കോടതിയെ അറിയിച്ചു. ശാസ്‌ത്രീയ പരിശോധനകള്‍ നടത്താത്ത സിഡിയ്‌ക്ക്‌ എന്ത്‌ ആധികാരികതയാണ്‌ ഉള്ളതെന്ന്‌ കോടതി ചോദിച്ചു. വിജിലന്‍സ്‌ കോടതി നടപടികള്‍ക്ക്‌ ശേഷവും ഹര്‍ജിക്കാരന്‌ പരാതിയുണ്ടങ്കില്‍ ഹൈക്കോടതിയെ വണ്ടും സമീപിക്കാമെന്നും ജസ്റ്റീസ്‌ പി.ഡി.രാജന്‍ ഉത്തരവിട്ടു. ഗൂഢാലോചനയില്‍ പങ്കാളിയായ ബാറുടമ ബിജു രമേശിനെതിരേ എന്തുകൊണ്ട്‌ അന്വേഷണം നടത്തുന്നില്ലെന്ന്‌ ചോദിച്ച കോടതി സുദേശനെതിരേ പ്രഥമദൃഷ്യാ തെളിവില്ലെന്നും നിരീക്ഷിച്ചു. അതേസമയം, കോടതിവിധിയോട്‌ പ്രതികരിക്കാന്‍ മാണി തയാറായില്ല.