Breaking News

Trending right now:
Description
 
Apr 08, 2016

ഒറ്റപ്പാലത്ത്‌ ഷാനിമോള്‍ ഉസ്‌മാന്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായേക്കും

image ഒറ്റപ്പാലത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന്‌ അവിടെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ച ശാന്ത ജയറാമിനു പകരം എഐസിസി മുന്‍ സെക്രട്ടറി ഷാനിമോള്‍ ഉസ്‌മാന്‍ സ്ഥാനാര്‍ഥിയായേക്കും. രാഹുല്‍ഗാന്ധിയുടെ യുവടീമിനന്റെ ഭാഗമായി ഇപ്പോഴും തുടരുന്ന ഷാനിമോളെ അമ്പലപ്പുഴയിലേക്ക്‌ പരിഗണിച്ചുവെങ്കിലും അതു ജനതാദളിനു നല്‍കിയ സാഹചര്യത്തിലാണ്‌ ഒറ്റപ്പാലം പരിഗണിച്ചത്‌. ഷാനിക്കുവേണ്ടി ശക്തമായ സമ്മര്‍ദ്ദം കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡില്‍നിന്നു ഉണ്ടാവുകയും ചെയ്‌തു. കഴിഞ്ഞ തവണ ഷൊര്‍ണൂരില്‍ മത്സരിച്ച്‌ 13000ത്തിലേറെ വോട്ടുകള്‍ക്ക്‌ പരാജയപ്പെട്ട ശാന്ത ജയറാമിനെ അംഗീകരിക്കില്ലെന്ന നിലപാടാണ്‌ പ്രാദേശിക നേതൃത്വത്തിനുള്ളത്‌. ശക്തമായ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ജയിക്കാന്‍ സാധിക്കുമെന്നു ഡിസിസിയും നേതൃത്വത്തെ അറിയിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയും വി.എം.സുധീരനും രമേശ്‌ ചെന്നിത്തലയും ഷാനിയുമായി സംസാരിച്ചു. ഐ ഗ്രൂപ്പുകാരിയായ ശാന്ത ജയറാമിനെ പിന്‍വലിപ്പിക്കാനുള്ള ദൗത്യം രമേശ്‌ ചെന്നിത്തലയ്‌ക്കാണ്‌.