Breaking News

Trending right now:
Description
 
Apr 07, 2016

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സഹായവിതരണത്തിന്‌ ഹൈക്കോടതിയുടെ അനുമതി

image മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായ വിതരണത്തിന്‌ ഹൈക്കോടതി അനുമതി നല്‍കി. തിരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു മുമ്പ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു 44327 പേര്‍ക്ക്‌ അനുവദിച്ച 44,54,24,700 രൂപ വിതരണം ചെയ്യാന്‍ തടസമില്ലെന്നു കോടതി വ്യക്തമാക്കി. കഴിഞ്ഞ സെപ്‌റ്റംബര്‍ മുതല്‍ ഈവര്‍ഷം മാര്‍ച്ച്‌ മൂന്നുവരെയുള്ള കാലയളവില്‍ 14 ജില്ലകളിലാണ്‌ 44327 പേര്‍ക്ക്‌ ധനസഹായം അനുവദിച്ചത്‌. ഇതു വിതരണം ചെയ്യുന്നതു മുഖ്യതിരഞ്ഞെടുപ്പ്‌ ഓഫിസര്‍ തടയുകയായിരുന്നു. മാരക രോഗബാധിതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ അടിയന്തര ധനസഹായം അനുവദിക്കണമെന്നു സര്‍ക്കാര്‍ തിരഞ്ഞെടുപ്പു കമ്മിഷനോട്‌ അഭ്യര്‍ഥിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. കഴിഞ്ഞ നാലിനാണു തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നത്‌ എന്നതിനാല്‍ അന്നുമുതലാണ്‌ പെരുമാറ്റച്ചട്ടം ബാധകം എന്നു സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.