Breaking News

Trending right now:
Description
 
Jan 02, 2013

ഹെപ്പറ്റൈറ്റിസ്‌ രോഗിക്ക്‌ കുവൈറ്റ്‌ പ്രവേശനം നിഷേധിച്ചു

image കുവൈറ്റ്‌: അനാരോഗ്യം മൂലം രാജ്യം വിടുന്നവര്‍ക്ക്‌ കുവൈറ്റിലേയ്‌ക്ക്‌ മടക്കം ഇനി എളുപ്പമാകില്ല. കഴിഞ്ഞ ദിവസം രോഗ ചികിത്സയ്‌ക്കായി രാജ്യം വിട്ടു പോയയാള്‍ തിരികെ സന്ദര്‍ശക വീസയില്‍ രാജ്യത്ത്‌ തിരിച്ചെത്തുവാന്‍ ശ്രമിച്ചപ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്നു തന്നെ ഇയാളെ അധികൃതര്‍ മടക്കി അയച്ചു.



കഴിഞ്ഞ ഞായറാഴ്‌ച കുവൈറ്റില്‍ സന്ദര്‍ശക വീസയില്‍ എത്തിയ യുകെ പൗരത്വമുള്ള അറബിയ്‌ക്കാണ്‌ കുവൈറ്റ്‌ എയര്‍ പോര്‍ട്ട്‌ അതോറിറ്റി രാജ്യത്ത്‌ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചത്‌. റിക്കോര്‍ഡുകളില്‍ ഇദ്ദേഹം ഹെപ്പറ്റൈറ്റീസ്‌ ബാധിതനാണെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്‌. ഇയാളെ ഇതേ വിമാനത്തില്‍ അധികൃതര്‍ മടക്കി അയച്ചിരുന്നു. നേരത്തെ കുവൈറ്റില്‍ ജോബ്‌ വീസയ്‌ക്ക്‌ ഇയാള്‍ അപേക്ഷിച്ചിരുന്നുവെങ്കിലും ഹെപ്പറ്റൈറ്റിസ്‌ ബാധിനാണെന്ന്‌ കാണ്ടെത്തിയതിനെ തുടര്‍ന്ന്‌ ഇയാള്‍ രാജ്യത്ത്‌ പ്രവേശിക്കുന്നത്‌ വിലക്കിയിരുന്നു. 


മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന്‌ ഇന്ത്യക്കാരാണ്‌ കുവൈറ്റില്‍ ജോലി ചെയ്യുന്നത്‌. കുവൈറ്റില്‍ തൊഴില്‍ തേടിയെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനാല്‍ നിയന്ത്രണ നടപടികള്‍ ശക്തമായി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്‌ സര്‍ക്കാര്‍ ഇപ്പോള്‍