Breaking News

Trending right now:
Description
 
Apr 06, 2016

സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ നാളെ അടയ്‌ക്കും

image സിനിമാ ടിക്കറ്റ്‌ സെസ്‌ നിരക്ക്‌ അഞ്ചില്‍നിന്നു മൂന്നുരൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ചു നാളെ സിനിമാ തിയറ്ററുകള്‍ അടച്ചു സൂചനാ പണിമുടക്ക്‌ നടത്തുമെന്ന്‌ ഉടമകള്‍.
കേരള ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍, കേരള സിനി എക്‌സിബിറ്റേഴ്‌സ്‌ അസോസിയേഷന്‍ എന്നിവയിലുള്ള തീയറ്റര്‍ ഗ്രൂപ്പുകള്‍, കാര്‍ണിവല്‍ ഗ്രൂപ്പിന്റെ മാളുകള്‍, കേരളത്തിലെ മറ്റു മാളുകളിലെ മര്‍ട്ടിപ്ലക്‌സുകളും തിയറ്ററുകളും പണിമുടക്ക്‌ നടത്തുമെന്ന്‌ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി. ഉത്തരവു പിന്‍വലിച്ചില്ലെങ്കില്‍ മെയ്‌ രണ്ടുമുതല്‍ അനിശ്ചിതകാല സമരം നടത്തും. സെസ്‌ അഞ്ചുരൂപയാക്കാന്‍ കഴിഞ്ഞ ഡിസംബര്‌ 17നു മന്ത്രിസഭയാണ്‌ തീരുമാനിച്ചു. എന്നാല്‍, വീണ്ടും മൂന്നുരൂപയാക്കാന്‍ ഫെബ്രുവരി 18നു ചേര്‍ന്ന മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. ഓരോ ടിക്കറ്റിനും 50 പൈസ വീതം ചാര്‍ജ്‌ ഈടാക്കിക്കൊണ്ട്‌ തിയറ്ററുകളില്‍നിന്ന്‌ 12 കോടിയോളം രൂപ തട്ടിയെടുക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്‌. കേരളത്തിലെ ടിക്കറ്റുവില്‌പന സ്വകാര്യ കമ്പനിക്ക്‌ ആജീവനാന്ത കുത്തകയാക്കിക്കൊടുക്കുന്ന നടപടിയിലും അസോസിയേഷന്‍ പ്രതിഷേധിച്ചു.