Breaking News

Trending right now:
Description
 
Apr 05, 2016

പത്തനാപുരത്ത്‌ ഗണേഷ്‌ കുമാറും ജഗദീഷും പിന്നെ ഭീമന്‍രഘുവും

image സ്ഥാനാര്‍ഥികളുടെ പട്ടിക പാര്‍ട്ടികള്‍ പുറത്തുവിട്ടതോടെ പത്താനാപുരത്തെ പോരാട്ടം ഏറെ ശ്രദ്ധിക്കപ്പെടും. ഇവിടെ താരങ്ങള്‍തമ്മിലാണ്‌ പോരാട്ടം. കേരള കോണ്‍ഗ്രസ്‌-ബിയിലെ കെ.ബി. ഗണേഷ്‌കുമാറാണ്‌ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ ജഗദീഷ്‌ യുഡിഎഫിനുവേണ്ടിയും ഭീമന്‍ രഘു ബിജെപിയ്‌ക്കുവേണ്ടിയും മത്സര രംഗത്തുണ്ട്‌. വിധി എഴുതേണ്ട പത്താനാപുരത്തെ ജനങ്ങള്‍ മൂന്നുപേരുടെയും പ്രകടനങ്ങള്‍ ശ്രദ്ധയോടെയാണ്‌ വീക്ഷിക്കുന്നത്‌. ഗണേഷ്‌കുമാറിന്‌ ഇതു നാലാം സീസണാണ്‌. മൂന്നു സീസണിലും അദ്ദേഹം നിഷ്‌പ്രയാസം നിലത്തടിച്ചതു രാഷ്‌ട്രീയക്കാരെ ആയിരുന്നു. എന്നാല്‍ ഇത്തവണ ചരിത്രം മാറി. തന്നെപ്പോലെതന്നെ വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെട്ടവരാണ്‌ എതിരാളികളെന്നു ഗണേഷ്‌കുമാര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. യുഡിഎഫിനുവേണ്ടിയായിരുന്നു കഴിഞ്ഞതവണ ഗണേഷ്‌ കുമാര്‍ രംഗത്ത്‌ ഉണ്ടായിരുന്നത്‌. പ്രചരണം ആരംഭിച്ചതോടെ ഹാസ്യവും ആക്ഷേപ ഹാസ്യവും നിറഞ്ഞ കമന്റുകള്‍ മത്സരാര്‍ഥികളില്‍നിന്നു വന്നുതുടങ്ങി.