Breaking News

Trending right now:
Description
 
Apr 05, 2016

കുടുംബവഴക്ക്‌: ഭാര്യയെ ഭര്‍ത്താവ്‌ വെട്ടിക്കൊന്നു

image കോട്ടയം പള്ളിക്കത്തോട്ടില്‍ കുടുംബവഴക്കിനെ തുടര്‍ന്ന്‌ മാറിത്താമസിച്ചിരുന്ന വീട്ടമ്മ വെട്ടേറ്റു മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവ്‌ അരുവിക്കുഴി തോണക്കര ജോര്‍ജിനെ (കുട്ടിയച്ചന്‍-63) പൊലീസ്‌ അറസ്റ്റു ചെയ്‌തു. ലൂസിയാണ്‌ കൊല്ലപ്പെട്ടത്‌. ഇന്നലെ രാവിലെ 10.15നു പള്ളിക്കത്തോട്‌ ബസ്‌ സ്റ്റാന്‍ഡിനു സമീപം നോര്‍ത്ത്‌ മലബാര്‍ ഗ്രാമീണ്‍ ബാങ്ക്‌ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണു സംഭവം. ബാങ്കില്‍ പണയം പുതുക്കുന്നതുസംബന്ധിച്ച ആവശ്യത്തിന്‌ എത്തിയ ലൂസിയെ ഭര്‍ത്താവ്‌ ജോര്‍ജ്‌ കുത്തുകയായിരുന്നു. കഴുത്തിനും നെഞ്ചത്തും കുത്തേറ്റ ലൂസിയെ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം കത്തിയുമായി ടൗണ്‍ ഭാഗത്തേക്കു നടന്ന ജോര്‍ജിന നാട്ടുകാര്‍ കീഴ്‌പ്പെടുത്തി പൊലീസിന്‌ കൈമാറുകയായിരുന്നു. കാലങ്ങളായി തുടരുന്ന കുടുംബപ്രശ്‌നമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ്‌ വ്യക്തമാക്കി. ഏഴുമാസമായി ലൂസി ഭര്‍ത്താവ്‌ ജോര്‍ജുമായി പിണങ്ങി പിരിഞ്ഞ്‌ മകനൊപ്പം മീനടത്തു വാടകയ്‌ക്കു താമസിക്കുകയായിരുന്നു. സംശയരോഗത്തെ തുടര്‍ന്ന്‌ ലൂസിയെ ജോര്‍ജ്‌ പതിവായി മര്‍ദ്ദിച്ചിരുന്നു. ഇതാണ്‌ മാറിതാമസിക്കുന്നതിനെക്കുറിച്ച്‌ ലൂസിയെ പ്രേരിപ്പിച്ചത്‌. മക്കള്‍: ജിന്‍സ്‌ (അബുദാബി), ജെയിന്‍, ആല്‍ഫി (നഴ്‌സ്‌ കല്‍ക്കട്ട) മരുമകള്‍: ഷിന്റു.