Breaking News

Trending right now:
Description
 
Apr 05, 2016

സരിതയ്‌ക്കെതിരെ നിയമനടപടിയുമായി മുഖ്യമന്ത്രി

image സോളാര്‍ കേസിലെ പ്രതി സരിത നായരുടെ കത്ത്‌ സംബന്ധിച്ച്‌ നിയമനടപടി ആലോചിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സരിത എഴുതിയെന്നു പറയുന്ന കത്ത്‌ നിരവധി തവണ ചര്‍ച്ച ചെയ്‌തതാണ്‌. ആരോപണവും യാഥാര്‍ഥ്യവും രണ്ടും രണ്ടാണ്‌. ആരോപണം ആര്‍ക്കും ഉന്നയിക്കാം. ഈ പറഞ്ഞതില്‍ ഒരുശതമാനം ശരിയുണ്ടെങ്കില്‍ ഗുരുതരമായ സ്ഥിതിയാണ്‌. ഏറ്റവും കൂടുതല്‍ ആരോപണം നേരിട്ട വ്യക്തിയാണ്‌ ഞാന്‍. സരിതയുടെ കത്തിനുപിന്നില്‍ വന്‍സാമ്പത്തികശക്തിയുണ്ട്‌. യുഡിഎഫ്‌ തോറ്റാല്‍ നേട്ടം ഉണ്ടാകുന്നവരാണ്‌ ഇതിനു പിന്നില്‍. യുഡിഎഫ്‌ സര്‍ക്കാരിന്റെ നടപടികൊണ്ട്‌ നഷ്ടം വന്ന മദ്യലോബികളും അധികാരത്തിലേറാന്‍ കഴിയുമെന്ന്‌ കരുതുന്ന പ്രതിപക്ഷവും ഗൂഢാലോചനയ്‌ക്കു പിന്നിലുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സരിതയുടെ ആക്ഷേപം തന്നെ അത്ഭുതപ്പെടുത്തി. സരിതയുടെ കത്ത്‌ കണ്ടിിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ പേര്‌ അതിലില്ലെന്നും ആര്‍. ബാലകൃഷ്‌ണപിള്ള മുമ്പ്‌ പറഞ്ഞിട്ടുണ്ട്‌. ജയില്‍ ഡിജിപിയെ സോളാര്‍ കമ്മീഷന്‍ വിസ്‌തരിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പേരില്ലെന്നാണ്‌ അദ്ദേഹവും പറഞ്ഞത്‌. ബിജു രാധാകൃഷ്‌ണന്‍ ക്രോസ്‌ വിസ്‌താരം ചെയ്‌തപ്പോള്‍ സരിത ഇക്കാര്യം നിഷേധിക്കുകയും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നു പറയുകയും ചെയ്‌തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.