Breaking News

Trending right now:
Description
 
Apr 04, 2016

മുഖ്യമന്ത്രിയുടെ ജീവിതം സിനിമയാകുന്നു

image മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജീവിതം സിനിമയാകുന്നു. ഉമ്മന്‍ചാണ്ടീ... എന്നു പേരിട്ടിരിക്കുന്ന ഈ ചലച്ചിത്രം സൈമണ്‍ പാറയ്‌ക്കല്‍ സംവിധാനം ചെയ്യും. കോഴിക്കോട്‌ നടക്കാവ്‌ ഗവ.ടിടിഐയുടെ പുതിയ കെട്ടിടത്തിനു തറക്കല്ലിടാന്‍ എത്തിയ മുഖ്യമന്ത്രിയെ ഉമ്മന്‍ചാണ്ടീ... എന്നു നീട്ടിവിളിച്ച്‌ രണ്ടാംക്ലാസുകാരി ശിവാനി തന്റെ സഹപാഠി അമല്‍കൃഷ്‌ണയ്‌ക്കു വീട്‌ ഇല്ലെന്നും അവന്റെ മാതാപിതാക്കള്‍ രോഗികളാണെന്നും അറിയിച്ചത്‌ വാര്‍ത്തയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അപേക്ഷ എഴുതിവാങ്ങിയ മുഖ്യമന്ത്രി അപ്പോള്‍തന്നെ അമല്‍കൃഷ്‌ണയ്‌ക്കു വീടുവയ്‌ക്കാന്‍ മൂന്നുലക്ഷം രൂപ അനുവദിച്ചിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ്‌ അവര്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിുടെ ജീവിതമാണ്‌ ഉമ്മന്‍ചാണ്ടീ... എന്നു പേരിട്ടിരിക്കുന്ന തന്റെ സിനിമയിലൂടെ അവതരിപ്പിക്കുന്നതെന്നു സംവിധായകന്‍ വ്യക്തമാക്കി. ചിത്രത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വേഷം ചെയ്യുന്നത്‌ മലയാളത്തിലെ ഒരു പ്രമുഖ നടനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിനു ശേഷമേ സിനിമയുടെ സ്വിച്ച്‌ ഓണ്‍ കര്‍മം ഉണ്ടാവുകയുള്ളൂ.