Breaking News

Trending right now:
Description
 
Apr 04, 2016

റെക്കോര്‍ഡിലേക്ക്‌.... റോജിയുടെ വയറിലൂടെ ജീപ്പുകയറിയിറങ്ങിയത്‌ 101 തവണ

image കാണികള്‍ ശ്വാസമടക്കി നില്‍ക്കെ റോജി ആന്റണിയുടെ ശരീരത്തിലൂടെ അഞ്ച്‌ മാരുതി ജിപ്‌സി ജീപ്പുകള്‍ ഒന്നിനു പുറകെ ഒന്നായി കയറിയിറങ്ങിയത്‌ 101 തവണ. അവസാനം ഒന്നുംസംഭവിക്കാത്തമട്ടില്‍ റോണി വിജയാഹ്ലാദത്തോടെ എഴുന്നേറ്റതോടെയാണ്‌ കാണികള്‍ക്ക്‌ ശ്വാസം നേരെയായത്‌. ഇന്‍ഡഗ്രേറ്റഡ്‌ മാര്‍ഷല്‍ ആക്കാഡമിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം ചിറക്കടവ്‌ പഞ്ചായത്ത്‌ മിനി സ്റ്റേഡിയത്തിലായിരുന്നു ഈ ലോകറെക്കോര്‍ഡ്‌ പ്രകടനം. ഇത്രയുംതവണ വാഹനങ്ങള്‍ റോജിയുടെ ശരീരത്തിലൂടെ കയറിയിറങ്ങാന്‍ ഒരുമണിക്കൂര്‍ 14 സെക്കന്‍ഡ്‌ എടുത്തു. റോജിയുടെ ജന്മനാട്ടിലുള്ള പ്രകടനം കാണാന്‍ ഭാര്യയും മക്കളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരുനാടുമുഴവന്‍ ഉണ്ടായിരുന്നു. നിലവില്‍ ഗിന്നസ്‌ ബുക്കില്‍ 3000 കിലോ ഭാരമുള്ള വാഹനം എട്ട്‌ പ്രാവശ്യം ശരീരത്തിലൂടെ കയറ്റിയിറക്കിയതിനും 4000 കിലോ ഭാരമുള്ള വാഹനം ഒറ്റത്തവണ ശരീരത്തിലൂടെ കയറ്റിയതിനും യൂറോപ്യന്‍ പൗരന്റെ പേരിലാണ്‌ റെക്കോര്‍ഡുള്ളത്‌. മറ്റാരും ചെയ്യാത്ത ഈ പ്രകടനം ലോക റെക്കോര്‍ഡില്‍ പുതിയതായി ഇടംപിടിക്കുമെന്ന വിശ്വാസത്തിലാണ്‌ റോജിയും നാട്ടുകാരും. ലിംകാ ബുക്ക്‌ ഓഫ്‌ വേള്‍ഡ്‌ റിക്കാര്‍ഡ്‌, യൂണിവേഴ്‌സല്‍ റിക്കാര്‍ഡ്‌ ഫോറം, റിക്കാര്‍ഡ്‌ സെക്ടര്‍ യുഎസ്‌എ എന്നിവയില്‍ ഈ പ്രകടനം ഇടംപിടിക്കും. അമ്പതുകാരനായ റോജി കഴിഞ്ഞ 33 വര്‍ഷമായി ആയോധന കലാരംഗത്തു നിറസാന്നിധ്യമാണ്‌. ഒക്‌നോവ ഷ്വോറിന്‍ റിയു റിയോകാന്‍ കരാട്ടെ അസോസിയോഷന്‍ ഓഫ്‌ ഇന്ത്യയുടെ ചീഫ്‌ ഇന്‍സ്‌ട്രക്ടര്‍ കൂടിയാണ്‌ റോജി.