Breaking News

Trending right now:
Description
 
Apr 03, 2016

സ്വത്ത്‌ വിവരം വെളിപ്പെടുത്തുവാന്‍ തയാറായത്‌ ഏഴ്‌ എംഎല്‍എമാര്‍ മാത്രം, മുഖ്യമന്ത്രിയടക്കം ഗവര്‍ണറുടെ കത്തിന്‌ മറുപടി നല്‍കിയില്ല

image

കേരള നിയമസഭയിലെ 140എംഎല്‍എമാരില്‍ സ്വത്ത്‌ വിവരം ജനങ്ങളുടെ മുമ്പില്‍ വെളിപ്പെടുത്താന്‍ തയാറുള്ളത്‌ ഏഴ്‌ എംഎല്‍എമാര്‍ മാത്രം. ഇ എസ്‌ ബിജിമോള്‍, കെ ടീ ജലീല്‍, അബ്ദു സമദ്‌ സമദാനി, എന്‍ എ നെല്ലിക്കുന്ന്‌, പിഎ മാധവന്‍ സി ദിവാകരന്‍, കെ അച്യുതന്‍ എന്നിവരാണ്‌ തങ്ങളുടെ സ്വത്ത്‌ വിവരംസംബന്ധിച്ചുള്ള സത്യവാങ്‌മൂലം വിവരാവകാശം വഴി ആവശ്യപ്പെടുന്നവര്‍ക്ക്‌ നല്‍കാമെന്നു ഗവര്‍ണറെ അറിയിച്ചത്‌. 
അതേ സമയം കെ മുരളീധരന്‍, കെ ബി ഗണേഷ്‌ കുമാര്‍, കൃഷ്‌ണന്‍ നായര്‍, സി മമ്മൂട്ടി, കെ ശിവദാസന്‍നായര്‍ ഡെപ്യുട്ടി സ്‌പീക്കര്‍ പാലോട്‌ രവി എന്നിവര്‍ സ്വത്ത്‌ വിവരം വെളിപ്പെടുത്തരുതെന്നും വിവരാവകാശം വഴി ഇത്തരം വിവരങ്ങള്‍ കൈമാറേണ്ടയെന്നും ഗവര്‍ണറെ രേഖാ മൂലം അറിയിച്ചത്‌.
എന്നാല്‍ സുതാര്യ കേരളത്തിന്റെ വക്താവായ മുഖ്യമന്ത്രി അടക്കമുള്ള മറ്റു മന്ത്രിമാരും എംഎല്‍എമാരും ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള ഈ കത്തിന്‌ മറുപടി നല്‍കിയില്ല. 

1999ലാണ്‌ എംഎല്‍എമാര്‍ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആസ്‌തി ബാധ്യതകള്‍ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ നിയമസഭാ സെക്രട്ടറിയ്‌ക്ക്‌്‌ സമര്‍പ്പിക്കണമെന്ന്‌ കേരള ലോകായുക്തനിയമം കൊണ്ടു വന്നത്‌. അഴിമതി, അനധികൃത സ്വത്ത്‌ സമ്പാദനം എന്നിവ തടയുകയാണ്‌ നിയമത്തിന്റെ ലക്ഷ്യം.
തിരഞ്ഞെടുപ്പ്‌ കാലത്ത്‌ നാമനിര്‍ദ്ദേശ പത്രികയോടൊപ്പം നല്‍കുന്ന സ്വത്ത്‌ വിവര കണക്കുകളില്‍ ഇവയുടെ ഉറവിടം ആരും നല്‍കാറില്ലെങ്കിലും ഗവര്‍ണര്‍ക്ക്‌ നല്‍കുന്ന സത്യവാങ്‌മൂലത്തില്‍ ഇത്‌ നല്‍കേണ്ടതുണ്ട്‌.