Breaking News

Trending right now:
Description
 
Apr 02, 2016

എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം ആരംഭിച്ചു: ഫലപ്രഖ്യാപനം ഏപ്രില്‍ അവസാനം

image എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസ്‌ മൂല്യനിര്‍ണയം ആരംഭിച്ചു. സംസ്ഥാനത്തെ 54 മൂല്യനിര്‍ണയ ക്യാമ്പുകളിലായി 11,059 അധ്യാപകരെയാണ്‌ നിയോഗിച്ചിരിക്കുന്നത്‌. ഈ മാസം അവസാന വാരം ഫലം പ്രഖ്യാപിക്കാന്‍ കഴിയുമെന്നു പരീക്ഷാഭവന്‍ അറിയിച്ചു. കേരളത്തില്‍ നാലു മേഖലകളിലായി 13 മൂല്യ നിര്‍ണയ കേന്ദ്രങ്ങളാണ്‌ ക്രിമീകരിച്ചിരിക്കുന്നത്‌. ഞായറാഴ്‌ചയും പൊതുഅവധി ദിവസങ്ങളിലും ക്യാമ്പുകള്‍ ഉണ്ടയിരിക്കില്ല. ഇന്നു മുതല്‍ പരിശോധനയ്‌ക്കു ശേഷം മാര്‍ക്കുകള്‍ പരീക്ഷാഭവന്റെ സെര്‍വറിലേക്ക്‌ അപ്‌ലോഡ്‌ ചെയ്യും. ഐടി അറ്റ്‌ സ്‌കൂളിന്റെ കീഴില്‍ പരിശീലനം ലഭിച്ച അധ്യാപകരാണ്‌ ഇത്തവണ മാര്‍ക്ക്‌ എന്‍ട്രിയും പരിശോധനയും നടത്തുക. ഗ്രേസ്‌ മാര്‍ക്കുകള്‍ ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞു. ക്യാമ്പുകള്‍ 16 ന്‌ അവസാനിപ്പിച്ച്‌ 17 നകം മാര്‍ക്ക്‌ എന്‍ട്രിയും പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ്‌ പരീക്ഷാ ഭവന്‍. 25നകം അന്തിമ പരീക്ഷാഫലം തയാറാക്കും. പരീക്ഷാ പാസ്‌ബോര്‍ഡ്‌ യോഗം ചേര്‍ന്നു ഫലത്തിന്‌ അംഗീകാരം നല്‍കിക്കഴിഞ്ഞാലുടന്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.