Breaking News

Trending right now:
Description
 
Apr 02, 2016

നടി പ്രത്യുഷ ബാനര്‍ജി മുംബൈയിലെ വീട്ടില്‍ ജീവനൊടുക്കി

image ബാലിക വധു എന്ന ഹിന്ദി പരമ്പരയിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ നടി പ്രത്യുഷ ബാനര്‍ജിയെ (24) മുംബൈയിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ടെലിവിഷന്‍ പരമ്പരയിലെ ആനന്ദിയെന്ന കഥാപാത്രത്തിലൂടെയാണ്‌ യുവനടി സീരിയല്‍രംഗം കീഴടക്കിയത്‌. വെള്ളിയാഴ്‌ച രാവിലെയാണ്‌ മൃതദേഹം കണ്ടെത്തിയത്‌. വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളാണ്‌ ആത്മഹത്യയ്‌ക്കു കാരണമെന്നു സംശയിക്കുന്നു. കാമുകന്‍ രാഹുല്‍ രാജ്‌ സിങ്ങുമായി വിവാഹത്തിനു തീരുമാനിച്ചിരുന്നെങ്കിലും അടുത്തകാലത്ത്‌ ആ ബന്ധം തകര്‍ന്നിരുന്നു. ജാര്‍ഖണ്ഡ്‌ സ്വദേശിയായ പ്രത്യുക്ഷ ബിഗ്‌ ബോസ്‌ 7 റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്‌. ഹം ഹെ നാ ആണ്‌ ഒടുവില്‍ പങ്കെടുത്ത കലാപരിപാടി. മൃതദേഹം കണ്ട്‌ സുഹൃത്ത്‌ സിദ്ധാര്‍ഥ്‌ ശുക്ലയാണ്‌ പൊലീസില്‍ അറിയിച്ചത്‌. പരമ്പരയില്‍ പ്രത്യുക്ഷയോടൊപ്പം അഭിനയിച്ചിരുന്ന ആളാണ്‌ സിദ്ധാര്‍ഥ്‌.