Breaking News

Trending right now:
Description
 
Apr 02, 2016

കേരളത്തില്‍ ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന്‌ സര്‍വേ

image കേരളത്തില്‍ ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന്‌ ഇന്ത്യ ടിവി - സി വോട്ടര്‍ സര്‍വേഫലം. ആകെയുള്ള 140 സീറ്റില്‍ 86 സീറ്റും ഇടതുമുന്നണിക്കു ലഭിക്കും. യുഡിഎഫിന്‌ 53 സീറ്റുകളാവും ലഭിക്കുക. മൂന്നാം മുന്നണിയായി ശക്തമായി രംഗത്തുള്ള എന്‍ഡിഎ ഒരു സീറ്റുകൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവരുമെന്നു സര്‍വേ പറയുന്നു. തിരഞ്ഞെടുപ്പില്‍ സോളാര്‍ കേസാവും നിര്‍ണായകമാകുന്നത്‌. സോളാര്‍ കേസിന്റെ പശ്ചാത്തലത്തിലാണ്‌ യുഡിഎഫ്‌ പിന്തള്ളപ്പെടുക. സര്‍വേപ്രകാരം യുഡിഎഫിന്റെ വോട്ട്‌ വിഹിതം മുന്‍വര്‍ഷത്തെ 45.8 ശതമാനത്തില്‍നിന്ന്‌ 41.3 ശതമാനമായി കുറയും. 43.8 ശതമാനമായിരിക്കും ഇടതുമുന്നണിയുടെ വോട്ടുവിഹിതം. എന്‍ഡിഎയ്‌ക്ക്‌ 10 ശതമാനവും മറ്റുള്ളവര്‍ക്ക്‌ അഞ്ചുശതമാനവുമായിരിക്കും വോട്ടുവിഹിതമെന്നും സര്‍വേ വിലയിരുത്തുന്നു.