Breaking News

Trending right now:
Description
 
Apr 02, 2016

കൊല്ലപ്പെട്ട ടിപിയുടെ ഭാര്യ രമ വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി

image നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴുമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ആര്‍എംപി പ്രഖ്യാപിച്ചു. പാര്‍ട്ടിക്ക്‌ സ്വാധീനമുള്ള വടകര ഉള്‍പെടെയുള്ള മണ്‌ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ്‌ ഇന്നലെ പ്രഖ്യാപിച്ചത്‌്‌. വടകരയില്‍ ആര്‍എംപി സംസ്ഥാന കമ്മിറ്റിയംഗവും കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമ മത്സരിക്കും. പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത്‌ സ്വതന്ത്രനെ പിന്തുണയ്‌ക്കാനാണ്‌ തീരുമാനം. ആര്‍എംപി നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ഐക്യമുന്നണി 60 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നാണ്‌ ഇന്നലെ നേതൃത്വം വ്യക്തമാക്കിയത്‌. സംഘടനാസംവിധാനമില്ലാത്തതിനാലാണ്‌ ധര്‍മ്മടത്ത്‌ മത്സരിക്കാത്തത്‌. കോഴിക്കോട്‌ സൗത്ത്‌, ഒറ്റപ്പാലം, നാട്ടിക, കയ്‌പമംഗലം, കുന്നംകുളം, വട്ടിയൂര്‍ക്കാവ്‌, നിലമ്പൂര്‍, നാദാപുരം എന്നിവിടങ്ങളില്‍ ആര്‍എംപി സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിക്കും. ബാക്കിമണ്ഡലങ്ങളില്‍ ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ഥികളാണ്‌ മത്സരരംഗത്ത്‌ ഉണ്ടാവുക. കുന്നമംഗലത്ത്‌ കോഴിക്കോട്‌ ജില്ലാ സെക്രട്ടറി കെ.പി. പ്രകാശന്‍ മത്സരിക്കും. മറ്റു സ്ഥാനാര്‍ഥികള്‍: ബാലുശേര-ി കെ.ടി. ശിവന്‍, താനൂര്‍- എന്‍. രാമകൃഷ്‌ണന്‍ മാസ്റ്റര്‍, പുതുക്കാട്‌- സി.വി. വിജയന്‍, കടുത്തുരുത്തി- രാജീവ്‌ കിടങ്ങൂര്‍, നേമം- കെ.പി. ഭാസ്‌കരന്‍.