Breaking News

Trending right now:
Description
 
Apr 01, 2016

ഹൃത്വിക്ക്‌ റോഷന്റെ പേരില്‍ വ്യാജ ഇമെയില്‍ കേസ്‌: നടി കങ്കണ മൊഴിനല്‍കാന്‍ പൊലീസ്‌ സ്റ്റേഷനില്‍ എത്തിയില്ല

image ബോളിവുഡ്‌ നടന്‍ ഹൃത്വിക്ക്‌ റോഷന്റെ പേരില്‍ വ്യാജ ഇ-മെയില്‍ഐഡി ഉണ്ടാക്കി ചാറ്റ്‌ചെയ്‌ത കേസില്‍ മികച്ചനടിക്കുള്ള ദേശീയ പുരസ്‌കാരം മൂന്നുതവണ നേടിയ ബോളിവുഡ്‌ താരം കങ്കണ റാണാവുത്തും സഹോദരിയും മൊഴി നല്‍കാന്‍ പൊലീസ്‌ സ്റ്റേഷനില്‍ എത്തിയില്ല. ഹൃത്വിക്കിന്റെ പേരില്‍ അജ്ഞാതന്‍ സൃഷ്ടിച്ച ഇ-മെയിലിലേക്കു ചാറ്റ്‌ ചെയ്‌ത കങ്കണയും സഹോദരി രംഗോലിയും ഇ-മെയില്‍ ഹൃത്വിക്കിന്റേതു തന്നെയാണെന്നും ഹൃത്വിക്ക്‌ തങ്ങളെ ചതിക്കുകയായിരുന്നെന്നും പറഞ്ഞിരുന്നു. ഇതിന്റെപേരില്‍ കങ്കണയും ഹൃത്വിക്കും അന്യോന്യം വക്കീല്‍ നോട്ടീസ്‌ അയച്ചിരുന്നു. വ്യാജ ഇ-മെയില്‍ ഉപയോഗിച്ച്‌ ആരോ കബളിപ്പിക്കുന്നതായി ഹൃത്വിക്ക്‌ ഏറെക്കഴിഞ്ഞാണ്‌ അറിഞ്ഞത്‌. സംഭവം വിവാദമായതോടെ ഹൃത്വിക്ക്‌ പൊലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്നതിനിടെയാണു പൊലീസ്‌ മൊഴിയെടുക്കാന്‍ കങ്കണയെയും സഹോദരിയെയും വിളിപ്പിച്ചത്‌. 2014 മെയ്‌ മുതല്‍ 1439 മെയിലുകളാണു വ്യാജ ഐഡിയില്‍ നിന്നു കങ്കണയ്‌ക്ക്‌ ലഭിച്ചത്‌. ഇത്രതന്നെ മെയിലുകള്‍ കങ്കണ തിരിച്ചും അയച്ചിട്ടുണ്ട്‌. ഇതേവര്‍ഷം ഡിസംബറിലാണു സംഭവം പുറത്തായത്‌.