Breaking News

Trending right now:
Description
 
Apr 01, 2016

ഉരുട്ടിക്കൊലക്കേസ്‌: ഉദയകുമാറിന്റെ അമ്മയ്‌ക്ക്‌ സര്‍ക്കാര്‍ 10 ലക്ഷം നല്‍കണമെന്ന്‌ ഹൈക്കോടതി

image തിരുവനന്തപുരം ഫോര്‍ട്ട്‌ പൊലീസ്‌ സ്റ്റേഷനില്‍ ഊരുട്ടിക്കൊലപ്പെടുത്തിയ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയ്‌ക്ക്‌ സര്‍ക്കാര്‍ 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരമായി നല്‍കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. പൊലീസ്‌ കസ്റ്റഡിയില്‍ മരണമോ പീഡനമോ ഉണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക്‌ ബാധ്യതയുണ്ടെന്നും കോടതികള്‍ ഉള്‍പ്പെടെ നിയമ സംവിധാനങ്ങള്‍ ഇക്കാര്യം ഉറപ്പാക്കണമെന്നുമുള്ള സര്‍ക്കാര്‍ സുപ്രീംകോടതി വിധി ആധാരമാക്കിയാണ്‌ നഷ്ടപരിഹാരം അനുവദിച്ചത്‌. തുക ഒരമാസത്തിനകം കൈമാറണം. ഉരുട്ടിക്കൊലയില്‍ പങ്കാളിത്തം ആരോപിക്കപ്പെടുന്ന പ്രതികള്‍ കുറ്റക്കാരെന്നു പിന്നീട്‌ തെളിഞ്ഞാല്‍ അവരുടെ അവരുടെ സര്‍വീസ്‌ ആനുകൂല്യങ്ങളില്‍നിന്നു സര്‍ക്കാരിന്‌ ഈ തുക ഈടാക്കാമെന്നും ജസ്റ്റീസ്‌ പി.ഡി. രാജന്‍ വ്യക്തമാക്കി. കേസിന്റെ രേഖകള്‍ തിരുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന്‌ സിബിഐ പ്രതികളാക്കിയ ഇ.കെ. സാബു, ടി. അജിത്‌കുമാര്‍ എന്നിവര്‍ തങ്ങളെ കേസില്‍നിന്ന്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി തള്ളിയാണു കോടതി ഉത്തരവ്‌. പൊലീസ്‌ ഓഫീസര്‍മാരുമായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവരാണ്‌ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നുമുതല്‍ മൂന്നുവരെയുള്ള പ്രതികള്‍. 2005 സെപ്‌റ്റംബര്‍ 29നാണ്‌ മോഷണക്കുറ്റം ആരോപിച്ച്‌ 28 കാരനായിരുന്ന ഉദയകുമാറിനെ തിരുവനന്തപുരം ഫോര്‍ട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. ഉരുട്ടല്‍ അടക്കം ക്രൂരമര്‍ദനങ്ങള്‍ക്കു വിധേയനായ ഉദയകുമാര്‍ പിന്നീട്‌ ജനറല്‍ ആശുപത്രിയില്‍ മരിച്ചു. കേസ്‌ തേച്ചുമായ്‌ച്ചു കളയാന്‍ ക1ലീസ്‌ ആദ്യം ശ്രമിച്ചെങ്കിലും ബഹുജന പ്രക്ഷോഭത്തെത്തുടര്‍ന്ന്‌ സിബിഐ അന്വേഷണം ഏറ്റെടുക്കുകയും പ്രതികളെ അറസ്റ്റു ചെയ്യുകയുമായിരുന്നു.