Breaking News

Trending right now:
Description
 
Mar 31, 2016

ജയസൂര്യയുടെ പരാമര്‍ശം നികൃഷ്ടമെന്ന്‌ ജൂറി അംഗം മോഹന്‍

image
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനു ശേഷം നടന്‍ ജയസൂര്യ നടത്തിയ പ്രതികരണം നികൃഷ്ടമായിപ്പോയെന്നു സംസ്ഥാന ജൂറി അധ്യക്ഷന്‍ മോഹന്‍. തനിക്ക്‌ അഭിനയിക്കാന്‍ മാത്രമേ അറിയുകയുള്ളുവെന്നായിരുന്നു ജയസൂര്യയുടെ പ്രതികരണം. അതിനര്‍ത്ഥം തങ്ങള്‍ സ്വാധീനത്തിനോ പണത്തിനോ വഴങ്ങുമെന്നാണോയെന്ന്‌ മോഹന്‍ ചോദിച്ചു. 
ദേശീയ അവാര്‍ഡില്‍ ചാര്‍ലി ഉണ്ടായിരുന്നുവെങ്കില്‍ മത്സരം ദുല്‍ഖറും അമിതാഭ്‌ ബച്ചനും തമ്മില്‍ ആയിരുന്നേനെയെന്നും മോഹന്‍ പറഞ്ഞു. ദേശീയ അവാര്‍ഡ്‌ പരിഗണനയ്‌ക്ക്‌ ചാര്‍ലി അയച്ചിരുന്നില്ല. ബാഹുബലിയ്‌ക്ക്‌ ദേശീയ അവാര്‍ഡ്‌ നല്‍കിയത്‌ നിരാശജനകമാണെന്നും മോഹന്‍ പറഞ്ഞു.