Breaking News

Trending right now:
Description
 
Mar 31, 2016

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്‌ സുധീരന്‍

image നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നു കെപിസിസി പ്രസിഡന്റ്‌ വി.എം.സുധീരന്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിനെ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നടിക്കാനാണ്‌ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്‌. സ്ഥാനാര്‍ഥിപട്ടിക സംബന്ധിച്ച തര്‍ക്കം രൂക്ഷമായസാഹചര്യത്തിലാണ്‌ തന്റെ നിലപാട്‌ സുധീരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്‌. തര്‍ക്കങ്ങള്‍ ഇന്നത്തോടെ പരിഹരിക്കണമെന്നുംകേന്ദ്ര തിരഞ്ഞെടുപ്പ്‌ സമിതിയില്‍ എത്തിക്കരുതെന്നും കേരളത്തില്‍നിന്നു ഡല്‍ഹിയില്‍ തങ്ങുന്ന നേതാക്കള്‍ക്ക്‌ ഹൈക്കമാന്‍ഡ്‌ കര്‍ശന നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും മുതിര്‍ന്ന നേതാവ്‌ ഏ.കെ.ആന്റണിയും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്‌. കേരളത്തിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളെചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇന്ന്‌ സ്‌ക്രീനിങ്‌ കമ്മിറ്റി ചേരും. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ നാളെ ചേരുന്ന തിരഞ്ഞെടുപ്പു സമിതിയാണ്‌ സ്ഥാനാര്‍ഥി പട്ടികയ്‌ക്ക്‌ അംഗീകാരം നല്‍കേണ്ടത്‌. ഏതാനും സീറ്റുകളില്‍ കുടുങ്ങി ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ്‌ രാഹുല്‍ഗാന്ധിക്ക്‌ പ്രശ്‌നത്തില്‍ ഇടപെടേണ്ടിവന്നത്‌. ഘടകക്ഷികളുമായി സീറ്റുവിഭജനം പൂര്‍ത്തിയാക്കുന്നതിനു നാട്ടിലേക്ക്‌ മടങ്ങാനിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവസാന നിമിഷത്തില്‍ യാത്ര റദ്ദാക്കി ഡല്‍ഹിയില്‍ തങ്ങുകയാണ്‌.