Breaking News

Trending right now:
Description
 
Mar 31, 2016

സരിതയ്‌ക്ക്‌ ഷൂട്ടിങ്‌ തിരക്ക്‌: സോളാര്‍ കമ്മിഷന്‍ വിസ്‌താരം അവസാനിപ്പിച്ചു

image പലതവണ അവസരം നല്‍കിയിട്ടും സരിത എസ്‌.നായര്‍ ഹാജരാക്കാത്ത സാഹചര്യത്തില്‍ സരിതയുടെ വിസ്‌താര നടപടികള്‍ നിര്‍ത്തിവച്ചതായി സോളാര്‍ കമ്മീഷന്‍ ജസ്‌റ്റീസ്‌ ജി.ശിവരാജന്‍ വ്യക്തമാക്കി. അതേസമയം തെളിവുകള്‍ എന്തെങ്കിലും നല്‍കാനുണ്ടെങ്കില്‍ സരിതയ്‌ക്ക്‌ ഹാജരാകാം. അത്‌ അന്വേഷണത്തെ സഹായിക്കുന്ന തെളിവായി ബോധ്യപ്പെട്ടാല്‍ മാത്രമേ പരിഗണിക്കുകയുള്ളൂ-കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഷൂട്ടിങ്‌ കാരണമാണ്‌ കമ്മീഷന്‍ മുമ്പാകെ ഹാജരാകാതിരുന്നതെന്നു അഭിഭാഷകന്‍ മുകേന സരിത അപേക്ഷ നല്‍കിയിരുന്നു. വിസ്‌താരത്തിനു മറ്റൊരു ദിവസവും ആവശ്യപ്പെട്ടു. എന്നാല്‍, ഈ അപേക്ഷ കമ്മീഷന്‍ തള്ളി. ഇന്നലെയായിരന്നു കമ്മീഷനുമുമ്പാകെ ഹാജരാകാന്‍ സരിതയ്‌ക്കു അവസാനമായി നല്‍കിയ സമയം. ഇതിനുമുമ്പു നല്‍കിയ സമയങ്ങളില്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ്‌ സരിത ഒഴിഞ്ഞുമാറിയിരുന്നു. വിവിധ തെളിവുകള്‍ ഹാജരാക്കാമെന്നു സരിത നേരത്തെ പറഞ്ഞിരുന്നു. കമ്മീഷനു പല കാര്യങ്ങളിലും സരിതയില്‍ നന്ന്‌ വ്യക്തത വരുത്താനുമുണ്ടായിരുന്നു. എന്നാല്‍ അവസരങ്ങല്‍ ഏറെ നല്‍കിയിട്ടും സരിത ഹാജരാകാത്ത സ്ഥിതിക്ക്‌ ഇനി സമയം കളയാന്‍ കഴിയില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.