Breaking News

Trending right now:
Description
 
Jan 01, 2013

പ്രവാസികള്‍ക്ക്‌ 10000 രൂപയ്‌ക്ക്‌ എയര്‍കേരളയുടെ ഓഹരി നല്‍കും

image കൊച്ചി: എയര്‍കേരളയില്‍ പ്രവാസികള്‍ക്ക്‌ 10000 രൂപാ നിരക്കില്‍ ഓഹരി നല്‍കുമെന്ന്‌ മന്ത്രി കെ.സി.ജോസഫ്‌. സാധാരണക്കാരായ പ്രവാസികള്‍ക്കുകൂടി പങ്കാളിത്തം ലഭിക്കണമെന്ന ലക്ഷ്യമാണ്‌ തീരുമാനത്തിനു പിന്നില്‍. എയര്‍ഇന്ത്യ ഗള്‍ഫ്‌ മലയാളികളോട്‌ വലിയ നീതികേടാണ്‌ കാണിക്കുന്നത്‌. ഈ സാഹചര്യത്തിലാണ്‌ സംസ്ഥാന സര്‍ക്കാര്‍ എയര്‍കേരളയെക്കുറിച്ച്‌ ആലോചിച്ചതെന്ന്‌ മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഗള്‍ഫിലെ സാധാരണക്കാരായ മലയാളികള്‍ക്കുകൂടി പങ്കാളിത്തം ലഭിക്കണമെന്നാണ്‌ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഇതിനായി നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്ന പ്രവാസികള്‍ക്ക്‌ നോര്‍ക്ക കമ്മിറ്റികള്‍വഴി നിയമസഹായം ലഭ്യമാക്കും. കൊച്ചിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവാസ്‌ സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്‌ത്‌ തീരുമാനങ്ങളെടുക്കും. പൊതുമാപ്പ്‌ കിട്ടുന്നവര്‍ക്ക്‌ നാട്ടിലെത്താന്‍ സൗജന്യമായി വിമാനടിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌. എയര്‍ഇന്ത്യയിലെ യാത്രാപ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.