Breaking News

Trending right now:
Description
 
Mar 30, 2016

ഗൗരിയമ്മ ഇനി ബിജെപിയിലേക്ക്‌

image ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിജെപിയുടെ ക്ഷണം സ്വാഗതം ചെയ്യുന്നതായി ജെഎസ്‌എസ്‌ നേതാവ്‌ കെ.ആര്‍.ഗൗരിയമ്മ വ്യക്തമാക്കി. സിപിഎം വഞ്ചിച്ചതോടെയണ്‌ ബിജെപിയുമായി അടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്‌. അതേസമയം ബിജെപിയുടെ വര്‍ഗീയ പ്രവര്‍ത്തനങ്ങളെയാണ്‌ ജെഎസ്‌എസ്‌ എതിര്‍ക്കുന്നത്‌-ഗൗരിയമ്മ പറഞ്ഞു. ബിജെപിയിലേക്ക്‌ പോകണമോ വേണ്ടയോ എന്നതീരുമാനം ഏപ്രില്‍ ഒമ്പതിന്‌ ചേരുന്ന സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. പാര്‍ട്ടികളെ നോക്കി വോട്ടു ചെയ്യാന്‍ ജെഎസ്‌എസ്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ഉറങ്ങിക്കിടന്നവനെ വിളിച്ചുവരുത്തി സീറ്റ്‌ നല്‍കാതെ സിപിഎം വഞ്ചിച്ചെന്നും ഗൗരിയമ്മ കുറ്റപ്പെടുത്തി. വഞ്ചന വലിയ പാര്‍ട്ടി ചെയ്‌താലും ചെറിയ പാര്‍ട്ടി ചെയ്‌താലും തെറ്റാണ്‌. ജെഎസ്‌എസ്‌ ഇതുവരെ ആരെയും വഞ്ചിച്ചിട്ടില്ല. ബിജെപിയേക്കാള്‍ വര്‍ഗീയതയുള്ള പാര്‍ട്ടികളുണ്ടന്നും ഗൗരിയമ്മ പറഞ്ഞു. പാര്‍ട്ടിയുടെ പ്രതിഷേധം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ എഴുതി അറിയിക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും ഒപ്പം നില്‍ക്കുന്നവര്‍ക്കായി നാല്‌ സീറ്റു ഇടതുമുന്നണിയോടെ ഗൗരിയമ്മ ചോദിച്ചിരുന്നു. എന്നാല്‍ ഒരു സീറ്റുപോലും നല്‍കാതെ എല്‍ഡിഎഫ്‌ അവഗണിക്കുകയാണ്‌ ചെയ്‌തത്‌.