Breaking News

Trending right now:
Description
 
Mar 30, 2016

ഇരുചക്രവാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഇനിമുതല്‍ ഹെല്‍മറ്റ്‌ ഫ്രീ

image പുതിയതായി ഇരുചക്രവാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഇനു മുതല്‍ ഹെല്‍മറ്റ്‌ സൗജന്യമായി നല്‍കുന്നതുള്‍പ്പെടെ തീരുമാനം. ടാന്‍സ്‌പോര്‍ട്ട്‌ കമമിഷണര്‍ ടോമിന്‍ തച്ചങ്കരി വാഹന നിര്‍മാതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ ഇത്തരമൊരു തീരുമാനം. ഏപ്രില്‍ ഒന്നുമുതല്‍ ഇതു നടപ്പാകും.സാരിഗാര്‍ഡും റിയര്‍ വ്യൂ മിററും പന്‍സീറ്റിലിരിക്കുന്നവരുടെ കൈപ്പിടിയും നമ്പര്‍ പ്ലേറ്റുമെല്ലാം ഇനി ഇരുചക്രവാഹനങ്ങള്‍ക്കൊപ്പംതന്നെ ലഭിക്കുന്നതിനും ധാരണയായിട്ടുണ്ട്‌. ഇവയൊക്കെയും സൗജന്യമായി നല്‍കിയില്ലെങ്കില്‍ ഡീലര്‍ഷിപ്പ്‌ റദ്ദാക്കാനാണ്‌ തീരുമാനം. ഇരുചക്രവാഹന അപകടങ്ങള്‍ കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ്‌ വാഹനങ്ങള്‍ക്കൊപ്പം ഹെല്‍മറ്റ്‌ നല്‍കണമെന്നു ആവശ്യപ്പെട്ടിരിക്കുന്നത്‌. എക്‌്‌സ്‌ട്രാഫിറ്റിങ്ങുകളുടെ പേരില്‍ ഇതുവരെ കമ്പനികള്‍ നടത്തിവന്നിരുന്ന ആയിരങ്ങളുടെ കൊള്ളയും പുതിയ നിയമത്തോടെ അവസാനിക്കും.