Breaking News

Trending right now:
Description
 
Mar 30, 2016

പൂഞ്ഞാര്‍ സീറ്റ്‌: ഇടതുമുന്നണിയില്‍ നടന്നത്‌ പേയ്‌മെന്റു തീരുമാനമെന്ന്‌ ജോര്‍ജ്‌

image പൂഞ്ഞാര്‍ സീറ്റിന്റെ കാര്യത്തില്‍ ഇടതു മുന്നണിയില്‍ നടന്നത്‌ പേയ്‌മെന്റ്‌ തീരുമാനമാണെന്നു പി.സി.ജോര്‍ജ്‌ ആരോപിച്ചു. പേയ്‌മെന്റ്‌ സീറ്റ്‌ എന്നു കേട്ടിട്ടുണ്ട്‌. കേരളത്തില്‍ ആദ്യമായിട്ടാണിത്‌. ഫാരിസ്‌ അബുബക്കറും ചാക്ക്‌ രാധാകൃഷ്‌ണനും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന ഗതികേടാണ്‌ സിപിഎമ്മില്‍ ഉണ്ടായിരിക്കുന്നത്‌. പൂഞ്ഞാര്‍ ജനതയുടെ ദാസ്യവൃത്തി ചെയ്യുന്ന താന്‍ ജനപക്ഷ സ്ഥാനാര്‍ഥിയായി പൂഞ്ഞാറില്‍ മത്സരിക്കുമെന്നും വന്‍ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും ജോര്‍ജ്‌ പറഞ്ഞു. സിപിഎം ചതിക്കുകയായിരുന്നു. ഈ ചതിവിനും നെറികേടിനും പൂഞ്ഞാറിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. പൂഞ്ഞാറില്‌ ജനപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും കേരള കോണ്‍ഗ്രസ്‌ സെക്യുലര്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടി പണം വാങ്ങിയെന്നു നേരത്തെ പറഞ്ഞിരുന്നു. മറ്റു ചിലരും പണം വാങ്ങിയിട്ടുണ്ട്‌. വി.എസ്‌. അച്യുതാനന്ദനുമായുള്ള അടുപ്പം തിരിച്ചടിയായെന്നാണു ചിലര്‍ പറയുന്നത്‌. വി.എസിനെ ബഹുമാനിക്കുന്നതു പാപമാണെന്നു കരുതുന്നില്ല. ഇടതുമുന്നണി തന്നെ ചതിച്ചുവെങ്കിലും താന്‍ ചതിക്കില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മുന്നണിയുമായുണ്‌ടാക്കിയിരിക്കുന്ന ധാരണയില്‍ മാറ്റമില്ല. അഞ്ചു വര്‍ഷത്തേക്കാണു മുന്നണിയുമായി ധാരണയുണ്‌ടാക്കിയിരിക്കുന്നത്‌. ഈ സാഹചര്യത്തില്‍ പഞ്ചായത്തുകളില്‍ മുന്നണിയുമായുള്ള സഹകരണം തുടരും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ കാലത്തു പിണറായി കേരളത്തിലല്ലായിരുന്നോ എന്നും ജോര്‍ജ്‌ പരിഹസിച്ചു.