Breaking News

Trending right now:
Description
 
Mar 30, 2016

മേയ്‌ മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ചു

image കേരളത്തിലെ സിനിമാ തിയറ്ററുകള്‍ മേയ്‌ രണ്ടുമുതല്‍ അനിശ്ചിതകാലത്തേക്ക്‌ അടച്ചിട്ടു സമരം നടത്തും. തിയറ്ററുടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ ജനറല്‍ ബോഡിയോഗത്തിലാണ്‌ തീരുമാനം. അവശ കലാകാരന്മാരെ സഹായിക്കാന്‍ ഏര്‍പ്പെടുത്തിയ ക്ഷേമനിധിയിലേക്കു നല്‌കാന്‍ 25 രൂപയ്‌ക്കു മുകളിലുള്ള ടിക്കറ്റുകള്‍ക്ക്‌ ഏര്‍പ്പെടുത്തിയ അഞ്ചു രൂപ സെസ്‌ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ചാണു സമരം നടത്തുന്നതെന്നു പ്രസിഡന്റ്‌ ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി. അനിശ്ചിതകാല സമരത്തിന്‌ മുന്നോടിയായി ഏപ്രില്‍ ഏഴിനു സൂചനാ പണിമുടക്ക്‌ നടത്തും. കേരളത്തിലെ തിയറ്ററുടമകള്‍ക്കു ലഭിക്കുന്ന ധനസഹായം ഒരു മടിയുമില്ലാതെ പിന്‍വലിച്ച സര്‍ക്കാര്‍ തീയറ്ററുടമകളെ വഞ്ചിച്ചിരിക്കുകയാണ്‌. നേരത്തേ തിയറ്ററുടമകള്‍ നടത്തിയ സമരത്തെത്തുടര്‍ന്നാണ്‌ മൂന്നു രൂപ സെസ്‌ അഞ്ചു രൂപയാക്കി ഉയര്‍ത്തിയത്‌. മൂന്നു രൂപ സെസില്‍ സിനിമാ വ്യവസായത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നിര്‍മാതാക്കള്‍ക്കും തിയറ്ററുടമകള്‍ക്കും വിഹിതം ഇല്ലായിരുന്നു. ഇതിന്റെ പേരില്‍ നടന്ന സമരങ്ങളുടെ ഭാഗമായാണ്‌ ക്ഷേമനിധി വിഹിതത്തില്‍ തിയറ്ററുടമകളെക്കൂടി ഉള്‍പ്പെടുത്തി സെസ്‌ അഞ്ചു രൂപയാക്കി ഉയര്‍ത്തിയതെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.