Breaking News

Trending right now:
Description
 
Jan 01, 2013

ടിക്കറ്റ്‌ പകര്‍പ്പില്ലാതെ വിമാനത്താവളത്തില്‍ പ്രവേശിക്കാം

image ന്യൂഡല്‍ഹി: വിമാന ടിക്കറ്റിന്റെ കടലാസ്‌ പകര്‍പ്പില്ലാതെയും യാത്രക്കാര്‍ക്ക്‌ ഇനിമുതല്‍ വിമാനത്താവളങ്ങളില്‍ പ്രവേശിക്കാനാകും. മൊബൈലിലോ, ലാപ്‌ ടോപ്പിലോ സോഫ്‌റ്റ്‌ കോപ്പി കാണിച്ചാല്‍ യാത്രക്കാര്‍ക്കു വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന തരത്തില്‍ ഇതുസംബന്ധിച്ച നിയമത്തില്‍ ഇളവു വരുത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. നിലവില്‍ ടിക്കറ്റിന്റെ പ്രിന്റൗട്ടില്ലാതെ എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാരെ പ്രവേശിക്കാന്‍ അനുവദിക്കില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനക്കമ്പനികള്‍ യാത്രക്കാരെ ചൂഷണം ചെയ്‌തിരുന്നു. വിമാനത്താവളങ്ങളിലുള്ള കൗണ്ടറുകളില്‍നിന്നു പ്രിന്റൗട്ട്‌ നല്‍കുന്നതിന്‌ 50 രൂപ മുതല്‍ നൂറു രൂപവരെ സ്വകാര്യ കമ്പനികള്‍ ഈടാക്കുന്നുണ്ട്‌. യാത്രക്കാരുടെ ബുദ്ധിമുട്ടു കണക്കിലെടുത്താണു നിയമഭേദഗതി വരുത്താന്‍ തീരുമാനിച്ചത്‌. ബ്യൂറോ ഓഫ്‌ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഇതുസംബന്ധിച്ച ഉത്തരവിറക്കിക്കഴിഞ്ഞു.