Breaking News

Trending right now:
Description
 
Mar 30, 2016

തിരഞ്ഞെടുപ്പു കമ്മിഷന്‍ കനിഞ്ഞാല്‍ ഏപ്രില്‍ ഒന്നുമുതല്‍ സൗജന്യ അരി

image തെരഞ്ഞെടുപ്പു കമ്മീഷന്‍ കനിഞ്ഞാല്‍ സൗജന്യ അരി നല്‍കുന്ന രണ്ടാമത്തെ സംസ്ഥാനമെന്ന ബഹുമതി കേരളത്തിന്‌. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ മാത്രമാണ്‌ സൗജന്യ അരി നല്‍കുന്നത്‌. 2016 ഏപ്രില്‍ ഒന്നു മുതല്‍ സൗജന്യ അരി നല്‍കാനുള്ള ഉത്തരവിറങ്ങിയത്‌ മാര്‍ച്ച്‌ മൂന്നിനാണ്‌. തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം വന്നത്‌ നാലിനും. അരിമാത്രമല്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു നേരത്തെ അനുവദിച്ച സഹായധനത്തിന്റെ വിതരണവും തിരഞ്ഞെടുപ്പു കമ്മീഷന്‍ തടഞ്ഞിരിക്കുകയാണ്‌. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നത്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നാളെ ചേരുന്നു മന്ത്രിസഭ ചര്‍ച്ച ചെയ്യും. സംസ്ഥാനത്തു ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതുവരെ എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും 25 കിലോ അരിയും എഎവൈ കുടുംബങ്ങള്‍ക്ക്‌ 35 കിലോ അരിയും വീതം സൗജന്യമായി നല്‍കാനുള്ള 2016 ലെ ബജറ്റ്‌ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്‌. 95 ലക്ഷം പേര്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കുന്നത്‌. യുഡിഎഫ്‌ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ സൗജന്യ അരി വിതരണം. കഴിഞ്ഞ അഞ്ചുവര്‍ഷം 95 ലക്ഷം പേര്‍ക്ക്‌ ഒരു രൂപയ്‌ക്ക്‌ അരി നല്‍കി. ഇതിനായി 3,500 കോടി രൂപ സബ്‌സിഡി നല്‍കി. ഒരു വര്‍ഷം 700 കോടി രൂപയാണ്‌ ഇതിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്‌. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത്‌ 40 ലക്ഷം കുടുംബങ്ങള്‍ക്ക്‌ രണ്ടുരൂപയ്‌ക്ക്‌ അരി നല്‍കുമെന്ന്‌ പ്രഖ്യാപിക്കുകമാത്രമാണ്‌ ചെയ്‌തത്‌.