Breaking News

Trending right now:
Description
 
Mar 29, 2016

വെട്ടിനിരത്തുവാന്‍ വി എം സുധീരന്‍,നേരിടാന്‍ ഒന്നിച്ചുറച്ച്‌ എ, ഐ ഗ്രൂപ്പുകള്‍

image നിരവധി തവണ ഒരേ മണ്ഡലത്തില്‍ നിന്ന്‌ സ്ഥിരമായി മത്സരിച്ച സ്ഥാനാര്‍ത്ഥികളെ വെട്ടിനിരത്തുവാന്‍ ഒരുങ്ങി സുധീരന്‍ രംഗത്ത്‌. എന്നാല്‍ അതിനു അനുവദിക്കില്ലെന്ന്‌ എ, ഐ ഗ്രൂപ്പുകള്‍. കെ ബാബു, ബെന്നി ബഹന്നാന്‍, കെ സി ജോസഫ്‌, അടൂര്‍ പ്രകാശ്‌ തുടങ്ങിയ നേതാക്കളെയാണ്‌ വെട്ടിനിരത്താന്‍ സുധീരന്‍ തീരുമാനിച്ചത്‌. 20 വര്‍ഷത്തില്‍ കൂടുതല്‍ ഒരു മണ്ഡലത്തില്‍ നിന്നു മത്സരിച്ചവരും ആരോപണ വിധേയരെയും പുറത്തു നിറുത്താനാണ്‌ സുധീരന്‍ ശ്രമിച്ചത്‌. എന്നാല്‍ ഹൈക്കമാന്‍ഡ്‌ സുധീരന്റെ ഈ നടപടിയ്‌ക്ക്‌ പച്ചക്കൊടി കാണിച്ചിട്ടില്ല. എന്നാല്‍ സുധീരന്റെ നടപടിയെ എതിര്‍ത്തുകൊണ്ട്‌ മുഖ്യമന്ത്രിയും രമേശ്‌ ചെന്നിത്തലയും നിലപാട്‌ എടുത്തു. അതോടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ലിസ്‌റ്റ്‌ അനിശ്ചിതമായി നീളുകയാണ്‌.