Breaking News

Trending right now:
Description
 
Mar 29, 2016

സിപിഐ സ്ഥാനാര്‍ത്ഥിപട്ടികയായി, നാലു വനിതകളടക്കം പുതുമുഖങ്ങളെ പോരിനിറക്കി പാര്‍ട്ടി

image

സിപിഐയുടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി.രണ്ടു ടേം പൂര്‍ത്തിയായവര്‍ മത്സരിക്കേണ്ടെന്ന വ്യവസ്ഥയില്‍ ആറുപേര്‍ക്ക്‌ ഇളവ്‌ നല്‍കി. വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യമുള്ള സ്ഥാനാര്‍ത്ഥിപട്ടികയാണ്‌ സിപിഐ പുറത്തിറക്കിയിരിക്കുന്നത്‌.

മുല്ലക്കര രത്‌നാകരന്‍, ചടയമംംഗലത്തും സി ദിവാകരന്‍ നെടുമങ്ങാടും മത്സരിക്കും. സിറ്റിംഗ്‌ എംഎല്‍എമാരായ സുനില്‍ കുമാര്‍, ഇ എസ്‌ ബിജിമോള്‍, പി തിലോത്തമന്‍, കെ രാജു, എന്നിവര്‍ക്കാണ്‌ ഇളവ്‌ ലഭിച്ചത്‌. ഗീതാ ഗോപി, പികെവിയുടെ മകള്‍ ശാരദാ മോഹന്‍, സികെ ആശ എന്നിവരാണ്‌ ബിജിമോളെ കൂടാതെ രംഗത്ത്‌ ഇറക്കിയിരിക്കുന്ന വനിതകള്‍. സിപിഐ 27 സീറ്റുകളിലാണ്‌ ജനവിധി തേടുന്നത്‌. വൈക്കം എംഎല്‍എ കെ അജിത്തിന്‌ ഇത്തവണ സീറ്റു ലഭിച്ചില്ല.