Breaking News

Trending right now:
Description
 
Mar 29, 2016

സിപിഎമ്മിലെ ഒരു വിഭാഗം തന്നെ ചതിച്ചെന്നു പി.സി.ജോര്‍ജ്‌

image നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ട സീറ്റുകളൊന്നും നല്‍കാതെ സിപിഎമ്മിലെ ഒരുവിഭാഗം തന്നെ ചതിച്ചെന്നു കേരള കോണ്‍ഗ്രസ്‌ സെക്കുലര്‍ ചെയര്‍മാന്‍ പി.സി. ജോര്‍ജ്‌ വ്യക്തമാക്കി.പി.സി.ജോര്‍ജിന്‌ പൂഞ്ഞാര്‍ മണ്ഡലത്തില്‍ സീറ്റു നല്‍കാതിരുന്ന സിപിഎമ്മിന്റെ നടപടിയോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാറില്‍ സിറ്റിങ്‌ എംഎല്‍എ ആയ താന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്നു സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍ അടക്കമുള്ളവരും സിപിഎം-സിപിഐ പ്രാദേശിക നേതൃത്വങ്ങളും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ സീറ്റു ചര്‍ച്ചയ്‌ക്കുപോലും തന്നെ ക്ഷണിച്ചില്ല. കേരള കോണ്‍ഗ്രസ്‌ സെക്കുലറിനു പൂഞ്ഞാര്‍ സീറ്റു ലഭിക്കാത്തതില്‍ മറ്റു ചില പാര്‍ട്ടികളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്‌. എല്‍ഡിഎഫ്‌ തന്നോടു നിതീകേടു കാണിച്ചു. പൂഞ്ഞാര്‍ മണ്ഡലത്തിലേക്കു സ്ഥാനാര്‍ഥിയെ ആരോ സ്‌പോണ്‍സര്‍ ചെയ്‌തു കൊണ്ടുവന്നിരിക്കുകയാണ്‌. അതാരാണെന്നു അറിയില്ല. അതു പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ജോര്‍ജ്‌ പറഞ്ഞു. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ്‌ ഫ്രായ്‌ക്കു (ഫ്രാന്‍സിസ്‌ ജോര്‍ജ്‌ ചെയര്‍മാനായ ജനാധിപത്യ കേരള കോണ്‍ഗ്രസ്‌) ഒരു പഞ്ചായത്ത്‌ മെംബര്‍ പോലുമില്ല. പൂഞ്ഞാറില്‍ ഇടതുമുന്നണി പ്രവര്‍ത്തകരുടെ സ്ഥാനാര്‍ഥിയായി താന്‍ മത്സര രംഗത്ത്‌ ഉണ്ടാകും. നാളെ പ്രചരണം തുടരുമെന്നും ജോര്‍ജ്‌ വ്യക്തമാക്കി.