Breaking News

Trending right now:
Description
 
Mar 29, 2016

സിസ്‌റ്റര്‍ റിന്‍സിയുടെ സംഗീതകച്ചേരി ഇന്ന്‌

image അഗതികളുടെ സന്യാസിനി സമൂഹത്തിന്റെ (എസ്‌ഡി) നവതിവര്‍ഷാഘോഷത്തിന്‌റെ ഭാഗമായി സഭാംഗമായ സിസ്റ്റര്‍ റിന്‍സി അല്‍ഫോന്‍സാ കര്‍ണാടക സംഗീത കച്ചേരി നടത്തും. ഇന്നു വൈകുന്നേരം നാലിനു ആലുവ ചുണങ്ങംവേലിയിലെ എസ്‌ഡി മാതൃമഠത്തിലാണ്‌ അരങ്ങേറ്റം. ക്രിസ്‌തുസന്ദേശത്തെ ആധാരമാക്കി കാരുണ്യാര്‍ച്ചന എന്ന പേരിലാണ്‌ കച്ചേരി അവതരിപ്പിക്കുന്നത്‌. സംഗീതത്തില്‍ തൃശൂര്‍ എസ്‌ആര്‍വി മ്യൂസിക്‌ സ്‌കൂളില്‍നിന്നു സിസ്റ്റര്‍ റിന്‍സിക്ക്‌ ഡിപ്ലോമ ലഭിച്ചിരുന്നു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നിന്നു ഡിഗ്രിയും നേടി. യേശുവിന്റെ കരുണയുടെ മുഖം ഭാരതസംസ്‌കാരത്തിന്റെ ആവിഷ്‌കാരമായ കര്‍ണാടക സംഗീതത്തിലൂടെ അവതരിപ്പിക്കാനുള്ള സിസ്റ്ററിന്റെ ആഗ്രഹത്തിന്റെ സാഫല്യം കൂടിയാണു കാരുണ്യാര്‍ച്ചന.