Breaking News

Trending right now:
Description
 
Mar 28, 2016

എല്‍ഡിഎഫ്‌ തഴഞ്ഞു; പൂഞ്ഞാറില്‍ പി.സി.ജോര്‍ജ്‌ വിയര്‍ക്കും

image പൂഞ്ഞാറില്‍ ഇടതുമുന്നണി പി.സി.ജോര്‍ജിനെ തഴഞ്ഞു. ഇടതുമുന്നണി പിന്തുണയോടെ പൂഞ്ഞാറില്‍ മത്സരിക്കാമെന്ന പി.സിയുടെ മോഹങ്ങളെ തഴഞ്ഞ്‌ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്‌ സീറ്റ്‌ നല്‍കി. പൂഞ്ഞാറില്‍ ഇടതുപിന്തുണ ഇല്ലാതായതോടെ ജോര്‍ജിന്റെ അടുത്ത നീക്കം എന്താണെന്നു കാത്തിരിക്കുകയാണ്‌ രാഷ്ട്രീയകേരളം. എല്‍ഡിഎഫിനെ കൂടാതെ യുഡിഎഫ്‌, ബിഡിജെഎസ്‌ സ്ഥാനാര്‍ഥികള്‍ ജോര്‍ജിനെതിരെ അങ്കത്തിനുണ്ടാകും. ഇവരുടെ ഇടയില്‍നിന്ന്‌ പൂഞ്ഞാറില്‍ ജയിച്ചുകയറുക എന്നത്‌ ജോര്‍ജിന്റെ അഭിമാനപ്രശ്‌നമാണ്‌. യുഡിഎഫിനെതിരെ രംഗത്ത്‌ ഇറങ്ങിയപ്പോഴും ഏക പ്രതീക്ഷ എല്‍ഡിഎഫിലായിരുന്നു. മുന്നണി സംവിധാനങ്ങള്‍ക്ക്‌ പറ്റിയ ആളല്ല പി.സി.ജോര്‍ജെന്ന സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായമാണ്‌ പിന്തുണ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നാണ്‌ സൂചന. അവസാന സമയത്ത്‌ പിണറായി വിജയനും ജോര്‍ജിനെ തഴഞ്ഞു. ഒട്ടേറെ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമാണ്‌ ജോര്‍ജിനെ കൈവെടിയാന്‍ സിപിഎം ഉറച്ചത്‌.