Breaking News

Trending right now:
Description
 
Mar 28, 2016

രോഹിതിന്റെ രക്തസാക്ഷിത്വം വെറുതെയാകില്ല: ഷഹല ഷോറ

image രോഹിത്‌ വേമുലയുടെ രക്തസാക്ഷിത്വം വെറുതെയാകാന്‍ അനുവദിക്കില്ലെന്ന്‌ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ വൈസ്‌ പ്രസിഡന്റ്‌ ഷഹല ഷോറ വ്യക്തമാക്കി. ഫാഷിസത്തിനെതിരെ തൃശൂരില്‍ സംഘടിപ്പിച്ച മനുഷ്യസംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ യഥാര്‍ഥ ശക്തിയെന്താണെന്ന്‌ ആര്‍എസ്‌എസ്‌ തിരിച്ചറിയും. രാജ്യദ്രോഹികളായതുകൊണ്ടല്ല ഞങ്ങളെ അവര്‍ ഉപദ്രവിക്കുന്നത്‌. ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നതാണ്‌ ഞങ്ങള്‍ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. ബിജെപി അനുകൂലികള്‍ അല്ലാത്തവര്‍ രാജ്യദ്രോഹികള്‍ ആണെന്നാണ്‌ അവരുടെ നിലപാട്‌. ജെഎന്‍യു വിദ്യാര്‍ഥിനികളെ വേശ്യ എന്നാണവര്‍ വിളിക്കുന്നത്‌. ഞങ്ങള്‍ക്കതില്‍ അപമാനമില്ല. സംഘി എന്നു വിളിക്കപ്പെടുമ്പോഴാണ്‌ ഞങ്ങളുടെ ആത്മാഭിമാനം നഷ്ടപ്പെടുന്നത്‌. വിദ്യാര്‍ഥികളുടെ ശക്തി എങ്ങനെ ആര്‍എസ്‌എസിനെ നശിപ്പിക്കുമെന്ന്‌ അവര്‍ തിരിച്ചറിയും. വ്യാജ വീഡിയോകള്‍ സൃഷ്ടിച്ച്‌ അവര്‍ കുപ്രചരണം നടത്തുമ്പോള്‍ ഞങ്ങല്‍ സത്യം പറയുന്നത്‌ തുടര്‍ന്നുകൊണ്ടേയിരിക്കും. ഫാഷിസത്തിനെതിരെ ജനാധിപത്യ ഐക്യമുണ്ടാക്കണമെന്നും ഷഹല വ്യക്തമാക്കി.