Breaking News

Trending right now:
Description
 
Mar 27, 2016

വീട്ടുമുറ്റത്ത്‌ സ്വയം ചിതയൊരുക്കി കര്‍ഷകന്‍ ആത്മഹത്യചെയ്‌തു

image ഇടുക്കി രാജകുമാരിയില്‍ കര്‍ഷകന്‍ ചിതയൊരുക്കി ആത്മഹത്യചെയ്‌തു. പൂപ്പാറ വട്ടത്തൊട്ടിയില്‍ വിജയന്‍ (64) ആണ്‌ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്‌തത്‌. കടക്കെണിയിലായതിനെ തുടര്‍ന്നാണ്‌ ഇത്തരമൊരു ആത്മഹത്യയ്‌ക്ക്‌ വിജയനെ പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നു. ശനിയാഴ്‌ച പുലര്‍ച്ചെയാണ്‌ സംഭവം. ഈ സമയം വീട്ടില്‍ ആരുമില്ലായിരുന്നു. വീടിനുള്ളില്‍നിന്നു വിജയന്റേതെന്നു കരുതുന്ന കത്തും പൊലീസിനു ലഭിച്ചു. ആത്മഹത്യയ്‌ക്കു ആരും ഉത്തരവാദികളല്ലെന്നും മോക്ഷം തേടിയുള്ള യാത്രയാണിതെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്‌. ഒമ്പതുവര്‍ഷമായി സ്ഥലം പാട്ടത്തിനെടുത്തു കൃഷിചെയ്‌തുവരുകയായിരുന്നു. വിജയന്റെ ഭാര്യ ശ്യാമളയ്‌ക്കു ഹൃദയ ശസ്‌ത്രക്രിയ നടത്തിയവകയില്‍ വന്‍തുക ചെലവായി. മകന്റെ വിവാഹത്തിനും പണച്ചിലവുണ്ടായി. ഇന്നലെ രാവിലെ വിജയജന്റെ വീട്ടുമുറ്റത്ത്‌ തീ ഉയരുന്നതുകണ്ട്‌ സമീപവാസികള്‍ എത്തി അന്വേഷിച്ചപ്പോഴാണ്‌ കനലിനുള്ളില്‍ മനുഷ്യന്റെ അസ്ഥിക്കഷണങ്ങള്‍ കണ്ടത്‌. ചിതയ്‌ക്ക്‌ സമീപം ചെരിപ്പും കണ്ടെത്തി. മറ്റൊരുസ്ഥലത്ത്‌ പെട്രോളും മണ്ണെണ്ണയും പൂാദ്രവ്യങ്ങളും കണ്ടെത്തി. പൊലീസ്‌ എത്തി അസ്ഥിക്കഷണങ്ങള്‍ പോസ്‌റ്റ്‌ മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍കോളജ്‌ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി. രണ്ടുമാസമായി വിറകുശേഖരിച്ചിരുന്ന വിജയന്‍ മഴക്കാലത്ത്‌ ഉപയോഗിക്കാനാണെന്നാണ്‌ വീട്ടുകാരോട്‌ പറഞ്ഞിരുന്നത്‌.