Breaking News

Trending right now:
Description
 
Jan 01, 2013

തലവേദനയാണോ പ്രശ്‌നം, ചോക്ലേറ്റും ഓറഞ്ചും വില്ലനായേക്കാം

മരുവര്‍ കുഴലി
image
എഴുപതു ശതമാനം സ്‌ത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ്‌ തലവേദന. സ്ഥിരമായ തലവേദന ജീവിതത്തില്‍ വലിയ പ്രശ്‌നമായി തീരാറുണ്ട്‌. എന്താണ്‌ കാരണമെന്നറിയാതെ ചികിത്സയൊന്നും കാര്യമായി ഫലിക്കാതെ നിരാശരാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്‌. ജീവിക്കുന്ന ചുറ്റുപാടുകളും ജനിതകകാരണങ്ങളുമൊക്കെ ഇതിനു കാരണമാകാറുണ്ട്‌. കാലാവസ്ഥയിലെ മാറ്റങ്ങള്‍ ചിലര്‍ക്ക്‌ തലവേദനയുണ്ടാക്കും. ചിലതരം ഗന്ധങ്ങള്‍ ആളുകളെ മത്തുപിടിപ്പിക്കുന്നതുപോലെതന്നെ തലവേദനയ്‌ക്കും കാരണമാകും. ശക്തമായ പ്രകാശം, ആര്‍ത്തവം എന്നിവയും തലവേദനയ്‌ക്കു കാരണമാകുന്നതായി കാണുന്നു. പലപ്പോഴും കാരണങ്ങള്‍ ഏതെന്ന്‌ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതാണ്‌ തലവേദനയാകുന്നത്‌. 

ചില ആഹാരസാധനങ്ങള്‍ തലവേദനയുണ്ടാക്കാറുണ്ട്‌. റെഡ്‌ വൈന്‍ ഇതില്‍ പ്രധാനപ്പെട്ടതാണ്‌. എല്ലാവര്‍ക്കും പ്രിയപ്പെട്ട ചോക്ലേറ്റാണ്‌ ചിലപ്പോള്‍ വില്ലനാകുന്നത്‌. നാലോ അഞ്ചോ പീസ്‌ ചോക്ലേറ്റ്‌ കഴിക്കുന്നവര്‍ക്ക്‌ ചിലപ്പോള്‍ തലപൊളിക്കുന്ന വേദനയുണ്ടാകും. 

ചീസാണ്‌ തലവേദനയ്‌ക്കു കാരണമാകുന്ന മറ്റൊരു ഭക്ഷ്യവസ്‌തു. ടൈരാമിന്‍ തുടങ്ങിയ വസോആക്ടീവ്‌ അമീനുകളാണ്‌ ഇതിന്‌ കാരണമാകുന്നത്‌. ഇവയുടെ പ്രവര്‍ത്തനം രക്തക്കുഴലുകളെ ചുരുക്കും എന്നതാണ്‌ ഇതിന്‌ കാരണം. 

നാരകവര്‍ഗത്തില്‍പെട്ട പഴങ്ങള്‍ കഴിച്ചാല്‍ തലവേദന വരുന്നവരുണ്ട്‌. ശരീരത്തെ അസിഡിക്‌ അംശം കൂടുന്നതാണ്‌ ഇതിനു കാരണം. ഓറഞ്ചും സ്വീറ്റ്‌ ലൈമും ഗ്രേപ്‌ ഫ്രൂട്ടുമെല്ലാം ഇതിനു കാരണമാകാം. 

നല്ല തണുപ്പുള്ളവ കഴിക്കുന്നത്‌ തലവേദനയ്‌ക്കു കാരണമായേക്കാം. കവിളുകള്‍ക്കു പിന്നിലായും ചെന്നെറ്റിയിലുമാണ്‌ വേദനയുണ്ടാകുക. കൃത്രിമമായി നിര്‍മിക്കുന്ന ചില മധുരവസ്‌തുക്കള്‍ പലരിലും തലവേദനയുണ്ടാക്കും. 

ഒരു ഗ്ലാസ്‌ വൈന്‍ കുടിച്ചാല്‍ തലവേദനയുണ്ടാകുന്നവരും രണ്ടും മൂന്നും ഗ്ലാസ്‌ അകത്താക്കുന്നതിന്റെ പേരില്‍ തല പൊളിഞ്ഞുപോകുന്ന വേദന അനുഭവിക്കുന്നവരുമുണ്ട്‌. 

കാബേജ്‌, ക്യൂര്‍ ചെയ്‌ത ഇറച്ചി, കാന്‍ ചെയ്‌ത മീന്‍, കടല എന്നിവയാണ്‌ ചിലര്‍ക്ക്‌ തലവേദനയ്‌ക്കു കാരണമാകുന്നത്‌. പാലും കഫീനും തലവേദനയാകുന്നവരുണ്ട്‌. 

തലവേദനയെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷ്യവസ്‌തുക്കളുണ്ട്‌. ഇഞ്ചിയാണ്‌ ഇതില്‍ പ്രധാനം. ഉപ്പിലിട്ട ഇഞ്ചിയോ പച്ച ഇഞ്ചിയോ ഒരിഞ്ച്‌ വലിപ്പത്തിലുള്ള മുറിച്ച്‌ നീരെടുത്ത്‌ നാരങ്ങാനീരും ബ്ലാക്ക്‌സോള്‍ട്ടും ചേര്‍ത്ത്‌ ചവച്ച്‌ സാവധാനം ഇറക്കിയാല്‍ തലവേദന ശമിക്കും. ഇഞ്ചിനീര്‌ മാത്രമായാലും മതി. ആസ്‌പിരിന്‍ കഴിക്കുന്നതിനു പകരം ഇത്‌ ഉപയോഗിക്കുക.