Breaking News

Trending right now:
Description
 
Mar 26, 2016

ശ്രീശാന്ത്‌ തിരുവനന്തപുരത്ത്‌ ബിജെപി സ്ഥാനാര്‍ഥി

image ക്രിക്കറ്റ്‌ താരം എസ്‌.ശ്രീശാന്തിനെ തിരുവനന്തപുരത്ത്‌ മത്സരിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചു. ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥിപട്ടിക ഇന്നലെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതിക്കു സംസ്ഥാനഘടകം സമര്‍പ്പിച്ചിരുന്നു. തൃപ്പൂണിത്തുറയില്‍ ശ്രീശാന്തിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ആര്‍എസ്‌എസിന്റെ ഭാഗത്തുനിന്നു കടുത്ത എതിര്‍പ്പ്‌ ഉണ്ടായതോടെ തിരുവനന്തപുരം നിര്‍ദേശിക്കുകയായിരുന്നു. തൃപ്പൂണിത്തുറയില്‌ തുറവൂര്‍ വിശ്വംഭരനെ ബിജെപി സ്ഥാനാര്‍ഥിയാക്കണമെന്നാണ്‌ ആര്‍എസ്‌എസിന്റെ ആവശ്യം. തിരുവനന്തപുരം തട്ടകം ഉറപ്പായതോടെ ശ്രീശാന്ത്‌ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത്‌ ഷാ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ശ്രീശാന്തിന്‌ പാര്‍ട്ടിയില്‍ അംഗത്വം നല്‍കി. ശ്രീശാന്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനൊപ്പം കേരളത്തിലെ സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടിക ബിജെപി പുറത്തിറക്കി. നേരത്തെ പ്രഖ്യാപിച്ച 22 അടക്കം 73 അംഗങ്ങളുടെ സ്ഥാനാര്‍ഥിപട്ടികയാണ്‌ പൂര്‍ത്തിയായിരിക്കുന്നത്‌. നടന്‍ ഭീമന്‍ രഘുവിന്റെ സ്ഥാനാര്‍ത്ഥിത്വവും പാര്‍ട്ടി ഉറപ്പിച്ചു. ഭീമന്‍ രഘു പത്തനാപുരത്തുനിന്നാവും മത്സരിക്കുക. സംവിധായകന്‍ അലി അക്‌ബര്‍ കൊടുവള്ളിയിലും രാജസേനന്‍ നെടുമങ്ങാടും സ്ഥാനാര്‍ഥികളാകും. രാഹുല്‍ ഈശ്വറും, നടന്‍ സുരേഷ്‌ ഗോപിയും പട്ടികയില്‍ ഇല്ല. തിരുവനന്തപുരത്തേക്ക്‌ നേരത്തെ സുരേഷ്‌ ഗോപിയെ തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം സമ്മതം അറിയിച്ചിരുന്നില്ല.