Breaking News

Trending right now:
Description
 
Mar 26, 2016

പുകവലി മൂലം പ്രതിവര്‍ഷം മരിക്കുന്നവര്‍ പത്തുലക്ഷം

image പുകവലി മൂലം രാജ്യത്ത്‌ പ്രതിവര്‍ഷം 10 ലക്ഷം പേര്‍ മരണപ്പെടുന്നതായി ലോക ആരോഗ്യസംഘടനയുടെ വെളിപ്പെടുത്തല്‍. പുകവലി അനുബന്ധരോഗങ്ങള്‍ക്ക്‌ വലിയ വിലയാണ്‌ നല്‍കേണ്ടിവരുന്നതെന്നും സംഘടന പറയുന്നു. ലോകത്തെ ഞെട്ടിക്കുന്ന ഈ മരണം കൂടാതെ രാജ്യത്തിന്‌ വരുത്തിവയ്‌ക്കുന്ന സാമ്പത്തിക ബാധ്യത പ്രതിവര്‍ഷംം 1,04,500 കോടിയാണ്‌. ഫെബ്രുവരിയിലെ കണക്കുപ്രകാരം ഇന്ത്യയില്‍ പുകവലിക്കുന്നവരുടെ എണ്ണം 36 ശതമാനം വര്‍ധിച്ച്‌ 10.8 കോടിയിലെത്തി. പുകവലിക്കെതിരെ കൂടുതല്‍ ബോധവത്‌കരണം നടത്താന്‍ പുകയില ഉല്‍പന്നങ്ങളടങ്ങിയ പാക്കറ്റുകളില്‍ ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കണമെന്നു ലോക ആരോഗ്യസംഘട നിര്‍ദേശിക്കുന്നുണ്ട്‌. പുകയില ഉത്‌പന്നങ്ങളുടെ ഉപയോഗം കുറയ്‌ക്കാനും ഉപയോക്താക്കളെ ബോധവല്‍ക്കരിക്കാനും ചെലവു കുറഞ്ഞ മാര്‍ഗമാണിതെന്നും സംഘടന പറയുന്നു. നിലവില്‍ പായ്‌ക്കറ്റിന്റെ ഒരുവശത്തുമാത്രമേ മുന്നറിയിപ്പ്‌ രേഖപ്പെടുത്തിയിട്ടുള്ളൂ. പായ്‌ക്കറ്റുകളില്‍ മുന്നറിയിപ്പ്‌ നല്‍കുന്നതില്‍ ഇന്ത്യ ഏറെ പിന്നിലാണ്‌. 198 രാജ്യങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട്‌ നടത്തിയ പഠനത്തില്‍ ഇന്ത്യയുടെ സ്ഥാനം 136-ാമതാണ്‌.