Mar 25, 2016
കണ്ണൂരില്‍ രാത്രി വന്‍സ്ഫോടനം; ഇരുനിലവീട് തകര്‍ന്നു
കണ്ണൂര്‍ നഗരത്തില്‍ രാജേന്ദ്ര നഗര്‍ കോളനിയിലെ വീട്ടില്‍ അര്‍ധരാത്രിയോടെ
ഉണ്ടായ വന്‍ സ്ഫോടനത്തില്‍ ഇരുനിലവീട് തകര്‍ന്നു. അലവില്‍ സ്വദേശി
അനുമാലിക്കും കുടുംബവും താമസിച്ചിരുന്ന വീടാണ് പൂര്‍ണമായും തകര്‍ന്നത്.
അനുമാലിക്ക് സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഭാര്യ റാഹില, മകള്‍ ഹിബ എന്നവരെ
പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസരവാസികളായ
മൂന്നുപേര്‍ക്കും പരുക്കേറ്റു. സമീപത്തെ പത്തോളം വീടുകള്‍ക്കും സാരമായ
കേടുപാടുകളുണ്ട്. പ്രദേശത്താകെ വെടിമരുന്നിന്റെ ഗന്ധമായിരുന്നുവെന്നാണ്
പൊലീസ് നല്കുന്ന വിവരം. പടക്ക നിര്‍മാണത്തിനിടെയാണ്
സ്ഫോടനമുണ്ടായതെന്നു സംശയിക്കുന്നു. മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍
ഒട്ടേറെ വീടുകളുടെ ജനാലച്ചില്ലുകളും തകര്‍ന്നു. അഗ്നിശമനസേനയും ബോംബു
സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.