Breaking News

Trending right now:
Description
 
Mar 24, 2016

അടൂര്‍ സിനിമ വീണ്ടും; ദിലീപം കാവ്യാമാധവനും നായികനായകന്മാര്‍

image എട്ടു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ വീണ്ടും സംവിധായക കുപ്പായമണിയുന്നു. പിന്നെയും എന്നാണ്‌ ചിത്രത്തിന്‌ പേരിട്ടിരിക്കുന്നത്‌. ദിലീപും കാവ്യാമാധവനുമാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. പാട്ടും നൃത്തവും മരംചുറ്റി ഓട്ടവുമൊന്നുമില്ലാത്ത തീവ്രമായ പ്രണയകഥയാണ്‌ അടൂര്‍ ചിത്രത്തിലൂടെ പറയുന്നത്‌. അടൂരിന്റെ പന്ത്രണ്ടാമത്തെ സിനിമയാണിത്‌. മേയ്‌ 11 മുതല്‍ ജൂണ്‍ 10 വരെയാണ്‌ ഷൂട്ടിംഗ്‌. ശാസ്‌താംകോട്ടയ്‌ക്കു സമീപമാണു സിനിമയുടെ സിംഹഭാഗവും ചിത്രീകരിക്കുക. ദിലീപ്‌ താന്‍ ഏറെ ഇഷ്ടപ്പെടുന്ന നടനാണെന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ നടത്തുന്നതിനിടെ അടൂര്‍ വ്യക്തമാക്കി. പിന്നെയും എഴുതി പൂര്‍ത്തിയാക്കിയപ്പോള്‍ ദിലീപിനു ചെയ്യാവുന്ന കഥാപാത്രമാമെന്നു തോന്നി. അങ്ങനെയാണ്‌ ക്ഷണിക്കുന്നത്‌. നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്‌, കെപിഎസി ലളിത, നന്ദു, ശ്രിന്ദ, രവി വള്ളത്തോള്‍, പ്രഫ.അലിയാര്‍, പി. ശ്രീകുമാര്‍, ജോണ്‍ സാമുവല്‍, സുധീര്‍ കരമന, എം.കെ. ഗോപാലകൃഷ്‌ണന്‍, മാറാത്തി താരം സുബോധ്‌ ഭാവേ എന്നിവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഈ സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുന്നത്‌ അടൂര്‍ ഗോപാലകൃഷ്‌ണനും ബേബി മാത്യു സോമതീരവും ചേര്‍ന്നാണ്‌.