Breaking News

Trending right now:
Description
 
Mar 24, 2016

സുധീരന്റെ കാറിനു നേരെ രാത്രി കല്ലെറിഞ്ഞു

image കെപിസിസി പ്രസിഡന്റ്‌ വി.എം. സുധീരന്റെ വാഹനത്തിനു കല്ലേറിഞ്ഞു. കാറിന്റെ മുന്‍വശത്തെ ചില്ല്‌ തകര്‍ന്നു. ഇന്നലെ വൈകിട്ട്‌ ഏഴരയോടെ പാറശാല ഉച്ചക്കടയ്‌ക്കു സമീപമായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടു യുവാക്കളാണ്‌ കല്ലെറിഞ്ഞത്‌. കല്ലെറിഞ്ഞയുടന്‍ സംഘം രക്ഷപ്പെടുകയും ചെയ്‌തു. സുധീരന്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. സുധീരന്‍ കാറില്‍ ഉണ്ടാകുമെന്നു കരുതിയാണ്‌ യുവാക്കള്‍ ആക്രമിച്ചതെന്നു പൊലീസ്‌ സംശയിക്കുന്നു. കോണ്‍ഗ്രസ്‌ കുളത്തൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനത്തിനെത്തിയ സുധീരനെ അവിടെ ഇറക്കി. പൊഴിയൂര്‍ റോഡില്‍ കാര്‍ തിരിച്ചശേഷം വരുമ്പോഴായിരുന്നു ബൈക്കിലെത്തിയവരുടെ ആക്രമണം. സംഭവത്തില്‍ രാഷ്ട്രീയ നിറം കലര്‍ത്തരുതെന്നും രണ്ടു സാമൂഹിക വിരുദ്ധരാണ്‌ ഇതിനു പിന്നിലെന്നും സുധീരന്‍ പിന്നീട്‌ പറഞ്ഞു. കല്ലെറിയാന്‍ വന്ന ഇരുചക്ര വാഹനത്തില്‍ ഇടതു വരും എല്ലാം തരും എന്ന സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഡ്രൈവര്‍ പറഞ്ഞു. പൊലീസ്‌ കേസെടുത്തു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല റൂറല്‍ എസ്‌പിയെ ചുമതലപ്പെടുത്തി.