Breaking News

Trending right now:
Description
 
Mar 24, 2016

വിദേശത്തേക്ക്‌ മകന്‍ ജോലിക്കുപോയി മണിക്കൂറുകള്‍ക്കുള്ളില്‍ മാതാപിതാക്കള്‍ അപകടത്തില്‍മരിച്ചു

image സൗദിയില്‍ ജോലിക്കുപോയ മകനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രയാക്കി വീട്ടിലേക്കു തിരിച്ച മാതാപിതാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു. വടശേരിക്കര കുമ്പളാംപൊയ്‌ക നരിക്കുഴി കണ്ണമ്പാറ കോയിപ്ലാക്കല്‍ തോമസ്‌ തോമസ്‌ (സണ്ണി-55), ഭാര്യ റോസമ്മ (52) എന്നിവരാണ്‌ മരിച്ചത്‌. ഇന്നലെ 12.30ന്‌ രാമപുരം-പാലാ റൂട്ടില്‍ നെച്ചിപ്പുഴൂ ഭാഗത്തുവച്ച്‌ ഇവര്‍ സഞ്ചരിച്ച കാറും ടിപ്പര്‍ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുമരിച്ചു. കാറിലുണ്ടായിരുന്ന മകന്‍ എബിയുടെ ഭാര്യ എലിസബത്ത്‌ (രജനി-32), മക്കളായ എഡ്‌ വിന്‍ (നാല്‌), ഗോഡ്‌ വിന്‍ (രണ്ട്‌) എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ്‌ രക്ഷപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കിയത്‌. കാര്‍ വെട്ടിപ്പൊളിച്ചാണ്‌ പരിക്കേറ്റവരെ പുറത്തെടുത്തത്‌. കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. കാര്‍ ഓടിച്ചിരുന്ന തോമസ്‌ ഉറങ്ങിപ്പോയതാണ്‌ അപകടകാരണമെന്നു സംശയിക്കുന്നതായി പൊലീസ്‌ വ്യക്തമാക്കി. കെഎസ്‌ആര്‍ടിസി പത്തനംതിട്ട ഡിപ്പോയിലെ പമ്പ്‌ ഒപ്പറേറ്ററാണ്‌ തോമസ്‌. വിരമിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. അപകടവിവരം ഇന്നലെ ഉച്ചകഴിഞ്ഞ്‌ എബിന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ അറിയിച്ചിട്ടുണ്ട്‌.