Breaking News

Trending right now:
Description
 
Mar 24, 2016

കൊല്ലത്ത്‌ സിപിഎം സ്ഥാനാര്‍ഥി നടന്‍ മുകേഷ്‌

image കൊല്ലത്ത്‌ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി സിനിമാ നടന്‍ മുകേഷ്‌ തന്നെ. മുകേഷിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നിര്‍ദേശം സിപിഎം ജില്ലാസെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയോഗവും അംഗീകരിച്ചു. സംസ്ഥാന കമ്മിറ്റിയോഗത്തിനുശേഷമേ അന്തിമ പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ. ജില്ലാ കമ്മിറ്റിയില്‍ വിഎസ്‌ പക്ഷം സിറ്റിങ്‌ എംഎല്‍എ പി.കെ.ഗുരുദാസനുവേണ്ടി ശക്തമായി വാദിച്ചുവെങ്കിലും ഭൂരിപക്ഷം പേരും പാര്‍ട്ടി തീരുമാനം അംഗീകരിക്കുകയായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ കാര്യമായ ചര്‍ച്ചയില്ലാതെയാണ്‌ മുകേഷിന്റെ പേര്‌ അംഗീകരിച്ചത്‌. വിഎസ്‌ പക്ഷത്തെ ജെ.മേഴ്‌സിക്കുട്ടിയമ്മ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടിതീരുമാനം അംഗീകരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്നു കൂടുതല്‍ പേര്‍ മത്സരിക്കേണ്ടെന്നതു പാര്‍ട്ടി തീരുമാനമാണെന്നും തന്റെ പേര്‌ ഒഴിവാക്കിവേണം ചര്‍ച്ച നടത്താനെന്നും ഗുരുദാസന്‍ രേഖാമൂലം വ്യക്തമാക്കിയിരുന്നു.