Breaking News

Trending right now:
Description
 
Mar 24, 2016

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചു പ്രസംഗിച്ച മേജര്‍ രവിക്കെതിരെ കേസ്‌

image മാധ്യമ പ്രവര്‍ത്തകയെ പരസ്യമായി അപമാനിച്ചു പ്രസംഗിച്ചതിനു സംവിധായകന്‍ മേജര്‍ രവിക്കെതിരേ തിരുവനന്തപുരം കന്റോണ്‍മെന്റ്‌ പൊലീസ്‌ കേസെടുത്തു. ജാമ്യമില്ലാ വകുപ്പാണ്‌ ചുമത്തിയിരിക്കുന്നത്‌. ഏഷ്യാനെറ്റ്‌ ചീഫ്‌ കോ-ഓര്‍ഡിനേറ്റിംഗ്‌ എഡിറ്റര്‍ സിന്ധു സൂര്യകുമാറിന്റെ മുഖത്ത്‌ കാര്‍ക്കിച്ച്‌ തുപ്പുമെന്ന രവിയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ്‌ കേസെടുത്തിരിക്കുന്നത്‌. ദുര്‍ഗാദേവിയെ അപമാനിച്ച സിന്ധുവിന്റെ മുഖത്ത്‌ കാര്‍ക്കിച്ചു തുപ്പണമെന്ന്‌ രവി യോഗത്തില്‍ പ്രസംഗിച്ചിരുന്നു. കഴിഞ്ഞദിവസമായിരുന്നു സംഭവം. ഇത്‌ ഒരു ടിവി ചാനല്‍ സംപ്രേഷണം ചെയ്‌തിരുന്നു. തുടര്‍ന്നു രവി തനിക്കെതിരെ കെട്ടുകഥ പ്രചരിപ്പിച്ചു ശാരീരിക ആക്രമണത്തിന്‌ ആഹ്വാനം ചെയ്‌തുവെന്നും സ്‌ത്രീ എന്ന അന്തസ്‌ ഇല്ലാതാക്കുന്ന തരത്തില്‍ പരസ്യമായി അപമാനിച്ചുവെന്നും കാണിച്ച്‌ സിന്ധു തിരുവനന്തപുരം റേഞ്ച്‌ ഐജിക്ക്‌ പരാതി നല്‍കുകയായിരുന്നു.