Breaking News

Trending right now:
Description
 
Mar 22, 2016

കോണ്‍ഗ്രസിന്‌ സ്ഥാനാര്‍ഥി ദാരിദ്ര്യമില്ലെന്ന്‌ ഉമ്മന്‍ചാണ്ടി; 28ന്‌ ഡല്‍ഹിയില്‍ ചര്‍ച്ച

image നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ കോണ്‍ഗ്രസിന്‌ യാതൊരു ദാരിദ്ര്യവുമില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കഴിവും ജനസമ്മതിയും ഊര്‍ജസ്വലതയുമുള്ള ധാരാളം പേര്‍ പാട്ടക്കുണ്ട്‌. അവര്‍ക്കെല്ലാവര്‍ക്കും സീറ്റ്‌ നല്‍കാന്‍ കഴിയുന്നില്ലല്ലോ എന്ന്‌ ദുഃഖമേയുള്ളു. ചലച്ചിത്രതാരങ്ങളെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥികളാക്കുന്നതോട്‌ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. യുവാക്കളുടെ വികാരംകൂടി ഉള്‍ക്കൊണ്ടായിരിക്കും കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം. കൂടുതല്‍ പരിഗണന നല്‍കുന്നകാര്യം അവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്‌. പാര്‍ട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. അതില്‍ എ, ഐ എന്നൊന്നുമില്ല. എല്ലാവരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കണക്കിലെടുത്തായിരിക്കും മുന്നോട്ടുപോവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥിപ്പട്ടികയുമായി ഉമ്മന്‍ചാണ്ടി, വി.എം.സുധീരന്‍, രമേശ്‌ ചെന്നിത്തല എന്നിവര്‍ 28ന്‌ ഡല്‍ഹിക്കു പോകും. സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കി തിരഞ്ഞെടുപ്പ്‌ കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചശേഷം ഹൈക്കമാന്‍ഡിനു കൈമാറാനാണ്‌ തീരുമാനം. ചുരുക്കപ്പട്ടിക തിരഞ്ഞെടുപ്പു കമ്മിറ്റി യോഗങ്ങളില്‍ ചര്‍ച്ചയ്‌ക്കു വയ്‌ക്കാതെ നേരിട്ടു ഹൈക്കമാന്‍ഡിനു നല്‍കുന്ന രീതിയായിരുന്നു മുന്‍കാലങ്ങളില്‍.