Breaking News

Trending right now:
Description
 
Mar 22, 2016

ദൈവത്തിന്റെ പേരില്‍ കലാപം സൃഷ്ടിക്കുന്നതിനെതിരെ മോഹന്‍ലാലിന്റെ ബ്ലോഗ്‌

image മതത്തിന്റെയും ജാതിയുടെയും സംഘടനകളുടെയും പേരില്‍ കലാപം സൃഷ്ടിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടുനടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്‌. ദൈവത്തിന്റെ കത്ത്‌ എന്ന തലക്കെട്ടിലാണ്‌ ബ്ലോഗ്‌ എഴുതിയിരിക്കുന്നത്‌. ദൈവത്തിനു കത്തെഴുതിയപ്പോള്‍ ദൈവം നല്‍കിയ മറുപടി എന്ന നിലയ്‌ക്കാണ്‌ സമകാലിക സംഭവങ്ങളെ ബ്ലോഗില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. യുവതലമുറയുടെ അമിതമായ മൊബൈല്‍ ഫോണ്‍ അടിമത്തത്തെയും സോഷ്യല്‍ മീഡിയഭ്രമത്തെയും ബ്ലോഗില്‍ പരിഹസിക്കുന്നു. ദൈവം നന്മ ചെയ്യാന്‍ അനുവദിച്ച സമയം നമ്മള്‍ ദൈവത്തിന്റെ പേരില്‍ തല്ലുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. നമുക്ക്‌ അനുവദിച്ച 24 മണിക്കൂര്‍ മാത്രമേ മഹാത്മഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍ തുടങ്ങി എ.ആര്‍. റഹ്മാന്‍ വരെയുള്ളവര്‍ക്കും അനുവദിച്ചിട്ടുള്ളൂ. പക്ഷേ, അവര്‍ എത്രത്തോളം കാര്യങ്ങള്‍ ചെയ്‌തു, ചെയ്യുന്നു. നാം കൂടുതല്‍ സമയബോധമുള്ളവരായി മാറേണ്ടിയിരിക്കുന്നു. ഒരാള്‍ക്കും മറ്റൊരാളെ ശാരീരികമായി ഉപദ്രവിക്കാന്‍ അവകാശമില്ലെന്നു ബ്ലോഗ്‌ ഓര്‍മിപ്പിച്ചുകൊണ്ടാണ്‌ ബ്ലോഗ്‌ അവസാനിപ്പിക്കുന്നത്‌.നേരത്തെ ജെഎന്‍യു സംഭവങ്ങളെ അധികരിച്ചു മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ്‌ വിവാദമാവുകയും വ്യാപക വിമര്‍ശനത്തിനു വഴിവയ്‌ക്കുകയും ചെയ്‌തിരുന്നു.