Breaking News

Trending right now:
Description
 
Mar 22, 2016

ബെന്നി ബെഹനാന്‍ എംഎല്‍എയ്‌ക്ക്‌ അഞ്ചുലക്ഷം രൂപ നല്‍കിയെന്ന്‌ സരിതയുടെ മൊഴി

image ബെന്നി ബെഹനാന്‍ എംഎല്‍എയ്‌ക്ക്‌ പണം നല്‍കിയിട്ടുണ്ടെന്നും നേരിട്ട്‌ കണ്ടിട്ടുണ്ടെന്നും സരിതാ എസ്‌. നായര്‍ സോളാര്‍ കമ്മീഷനില്‍ ഇന്നലെ മൊഴി നല്‍കി. താന്‍ അറസ്റ്റിലാകുന്നതിനു മുമ്പു പാര്‍ട്ടി ഫണ്ടുമായി ബന്ധപ്പെട്ടും ജയിലില്‍നിന്ന്‌ ഇങ്ങിയശേഷം കേസ്‌, സാമ്പത്തിക ഇടപാട്‌ എന്നിവയുമായി ബന്ധപ്പെട്ട്‌ ബെന്നി ബഹനാന്‍ എംഎല്‍എയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്‌. കാക്കാനാടുള്ള തന്റെ വീട്ടില്‍ ബെന്നി ബെഹനാന്‍ വന്നിട്ടുണ്ട്‌. 2012 ഓഗസ്‌റ്റിന്‌ ശേഷം ചെമ്പുമുക്കില്‍ ട്രാന്‍സ്‌ഫോമര്‍ ഉദ്‌ഘാടനത്തിന്‌ എത്തിയപ്പോഴാണ്‌ പാര്‍ട്ടി ഫണ്ടായി അഞ്ചു ലക്ഷം രൂപ കൈമാറിയത്‌. പണം പിന്‍വലിച്ചതിന്‌ തെളിവുണ്ട്‌. അതിന്റെ തെളിവായ ബാങ്ക്‌ അക്കൗണ്ട്‌ രേഖകള്‍ കമ്മീഷന്‌ നല്‍കിയിട്ടുണ്ടെന്നും സരിത കമ്മീഷനില്‍ അറിയിച്ചു. തെളിവുകള്‍ നല്‍കിയിട്ടും അതിന്റെ അടിസ്ഥാനത്തില്‍ ഒരു നടപടികളും സോളാര്‍ കമ്മീഷന്‍ എടുക്കുന്നില്ല. നീതി കിട്ടാന്‍ വൈകുന്നത്‌ നീതി നിഷേധിക്കുന്നതിന്‌ തുല്യമാണെന്നും സരിത പറഞ്ഞു. ഹാജരാകാന്‍ കമ്മിഷന്‍ അന്ത്യശാസനം നല്‍കിയതിനെത്തുടര്‍ന്നാണ്‌ ഏറെ നാള്‍ അവധി പറഞ്ഞശേഷം സരിത ഇന്നലെ എത്തിയത്‌. മുന്‍പ്‌ രണ്ടു തവണ ഹാജരാകാന്‍ പറഞ്ഞ ദിവസങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങളുടെ പേരുപറഞ്ഞ്‌ സരിത എത്താതിരുന്നത്‌ കമ്മീഷന്‍ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിനു മുമ്പ്‌ ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ കമ്മിഷന്‍ പിന്നോട്ടുപോയെന്നും സരിത ആരോപിച്ചു.