Breaking News

Trending right now:
Description
 
Mar 22, 2016

സിപിഎം തഴഞ്ഞു; പൂഞ്ഞാറില്‍ മത്സരിക്കുമെന്നു പി.സി.ജോര്‍ജ്‌

image തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട്‌ ഉറച്ച നിലപാടുമായി കേരളാ കോണ്‍ഗ്രസ്‌ സെക്യുലര്‍ നേതാവ്‌ പി.സി.ജോര്‍ജ്‌ വീണ്ടും രംഗത്ത്‌. താന്‍ പൂഞ്ഞാറില്‍ മത്സരിക്കുന്നതിന്‌ ഉറച്ച തീരുമാനമെടുത്തതയായി പി.സി.ജോര്‍ജ്‌ വ്യക്തമാക്കി. ഫ്രാന്‍സിസ്‌ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്‌ വിഭാഗം എല്‍ഡിഎഫ്‌ ചേരിയിലെത്തിയത്‌ ജോര്‍ജിന്റെ നില ഏറെ പരുങ്ങലിലാക്കിയിട്ടുണ്ട്‌. സിപിഎം ചതിക്കില്ലെന്ന വിശ്വാസം ഉണ്ടെന്നും പിന്തുണയില്ലെങ്കിലും പൂഞ്ഞാറില്‍ മത്സരിക്കുമെന്നും പി.സി.ജോര്‍ജ്‌ ഇന്നലെ പറഞ്ഞു. തന്നെ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന്‌ മാറ്റിയെന്ന്‌ ആരും അറിയിച്ചിട്ടില്ലെന്ന്‌ ജോര്‍ജ്‌ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിക്കാമെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദജ്രനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ഉറപ്പ്‌ തന്നിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. പൂഞ്ഞാറില്‍ 161 ബൂത്തുകളും സജീവമാക്കാന്‍ തീരുമാനിച്ചു. ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ്‌ മുതല്‍ എല്‍ഡിഎഫുമായി സഹകരിച്ചു വരുകയാണ്‌. നിയമസഭാ തിരഞ്ഞെടുപ്പിലും സഹകരിച്ചു പ്രവര്‍ത്തിക്കും. മറിച്ചാണ്‌ തീരുമാനമെങ്കില്‍ ഇങ്ങനെ സഹകരിപ്പിക്കേണ്ട കാര്യമില്ലല്ലോ. പൂഞ്ഞാറില്‍ തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പോസ്‌റ്ററുകള്‍ പതിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.