Breaking News

Trending right now:
Description
 
Mar 21, 2016

അമിത്‌ ഷാ ബുധനാഴ്‌ച തിരുവനന്തപുരത്ത്‌ എത്തും

image നിയമസഭാ തയാറെടുപ്പുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരത്ത്‌ ബുധനാഴ്‌ച എത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. അംഗങ്ങളുമായി അദ്ദേഹം ചര്‍ച്ച നടത്തി കാര്യങ്ങള്‍ വിലയിരുത്തും. തിരഞ്ഞെടുപ്പു സമിതി യോഗത്തിനു മുമ്പ്‌ ബിഡിെഎസുമായുള്ള സീറ്റു വിഭജനം പൂര്‍ത്തിയാക്കണമെന്നും അമിത്‌ഷാ നേരത്തെ നിര്‍ദേശിച്ചിരുന്നു. ബിജെപി മത്സരിക്കുന്ന എഴുപതിലധികം മണ്ഡലങ്ങളിലെ സാധ്യതാ സ്ഥാനാര്‍ഥി പട്ടിക തയാറാക്കാനും സംസ്ഥാന നേതൃത്വത്തോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ബിഡിജെഎസ്‌ ചോദിച്ചിട്ടുള്ള കോവളം, കൊല്ലാം, കോതമംഗലം, കാഞ്ഞങ്ങാട്‌ തുടങ്ങിയ മണ്ഡലങ്ങള്‍ വിട്ടുകൊടുക്കണമെന്നും അമിത്‌ ഷാ നിര്‍ദേശിച്ചിരുന്നു. കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പു സമിതി 25നു ഡല്‍ഹിയില്‍ യോഗം ചേരാനിരിക്കെയാണ്‌ അദ്ദേഹത്തിന്റെ സന്ദര്‍ശനം.